സലാറിന്റെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി എസ് എസ് രാജമൗലി; മുന്‍കൂര്‍ ബുക്കിങില്‍ ആവേശകരമായ പ്രതികരണവുമായി പ്രഭാസും പൃഥിരാജും ഒന്നിക്കുന്ന ചിത്രം

Malayalilife
 സലാറിന്റെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി എസ് എസ് രാജമൗലി; മുന്‍കൂര്‍ ബുക്കിങില്‍ ആവേശകരമായ പ്രതികരണവുമായി പ്രഭാസും പൃഥിരാജും ഒന്നിക്കുന്ന ചിത്രം

ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച് പ്രശാന്ത് നീല്‍ സംവിധാനം നിര്‍വഹിച്ച പ്രഭാസ് - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമാണ് 'സലാര്‍'. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബര്‍ 22നാണ് തീയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ എസ് എസ് രാജമൗലി. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മാത്രമല്ല റിലീസിന് മുന്‍പേ തന്നെ മുന്‍കൂര്‍ ബുക്കിങ് ട്രെന്‍ഡിങ് നമ്പറില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുയാണ് 'സലാര്‍'...ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ തന്നെ വിദേശത്ത് ആരംഭിച്ചിരുന്നു. അതിവേഗമായിരുന്നു ടിക്കറ്റ് വിറ്റുപോയത്. ഇന്ത്യയിലും സമാന സാഹചര്യമാണ്. കഴിഞ്ഞ ദിവസമാണ് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ആന്ധ്രപ്രദേശിലെ ആദ്യ ടിക്കറ്റ് എസ്എസ് രാജമൗലിക്കായിരുന്നു സലാറിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്. ആരാധകരില്‍ നിന്ന് വലിയ പ്രതികരണമാണ് ചിത്രത്തിന്റെ ബുക്കിംഗിന് ലഭിക്കുന്നത്.

എല്ലാ ഭാഷയിലുമായി 50000 ടിക്കറ്റുകളാണ് 12 മണിക്കൂര്‍ കൊണ്ട് വിറ്റുപോയിരിക്കുന്നതെന്ന് പ്രമുഖ ട്രാക്കറായ സാക്നില്‍ക്ക് പറയുന്നു. ഇതിലൂടെ 1.05 കോടിയുടെ ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ഇനിയും ആറ് ദിവസത്തോളം ചിത്രത്തിന്റെ റിലീസിനായി ഉണ്ട്. അതുകൊണ്ട് അഡ്വാന്‍സില്‍ കുതിച്ച് കയറുമെന്നാണ് തിയേറ്റര്‍ ഉടമകള്‍ അടക്കം പ്രതീക്ഷിക്കുന്നത്.

തെലുങ്കില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രതികരണം ചിത്രത്തിന് ലഭിക്കുന്നത്. 35000 ടിക്കറ്റുകളാണ് തെലുങ്കില്‍ മാത്രം വിറ്റുപോയത്. ഇതിലൂടെ 80 ലക്ഷം രൂപയാണ് ലഭിച്ചിരിക്കുന്നത്. സലാറിന്റെ മലയാളം ഡബ്ബിംഗ് രണ്ട് ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് വിറ്റത്. മൊത്തം 13000 ടിക്കറ്റുകള്‍ മലയാളത്തില്‍ വിറ്റുപോയിട്ടുണ്ട്.അതേസമയം ഹിന്ദിയിലാണ് സലാറിന് ഡങ്കിയുമായി ക്ലാഷ് ഉള്ളത്.


ഇതുവരെ 972 ടിക്കറ്റുകളാണ് ഹിന്ദിയില്‍ വിറ്റുപോയത്. മൊത്തം 2 ലക്ഷം രൂപയുടെ കളക്ഷനാണ് ഇതിലൂടെ ലഭിച്ചത്. ഷാരൂഖ് ഖാന്‍ ഡങ്കി റിലീസ് ചെയ്ത് ഒരു ദിവസം കഴിഞ്ഞാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ക്ലാഷ് വരുന്നത് കൊണ്ട് ഇരു ചിത്രങ്ങള്‍ക്കും ബംപര്‍ ഓപ്പണിംഗ് ലഭിക്കില്ലെന്നാണ് സൂചന. കേരളത്തില്‍ നിന്നുള്ള വമ്പന്‍ അഡ്വാന്‍സിന്റെ പ്രധാന കാരണം ചിത്രം വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സായത് കൊണ്ടാണ്.

സലാറിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ യൂട്യൂബില്‍ തരംഗമായി മാറിയിരുന്നു. ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക. വരദരാജ മന്നാര്‍ എന്ന അധോലോക നേതാവും അയാളുടെ ഉറ്റ ചങ്ങാതിയുമായ ദേവയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ആദ്യ ഭാഗമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. പൃഥ്വിരാജാണ് വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രഭാസാണ് ദേവ.സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും, മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.

സലാറിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് ഭുവന്‍ ഗൗഡയാണ്. സംഗീത സംവിധാനം- രവി ബസ്രുര്‍, നിര്‍മ്മാണം - വിജയ് കിരഗാണ്ടര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ടി എല്‍ വെങ്കടചലപതി, ആക്ഷന്‍സ് - അന്‍മ്പറിവ്, കോസ്റ്റ്യൂം - തോട്ട വിജയ് ഭാസ്‌കര്‍, എഡിറ്റര്‍ - ഉജ്വല്‍ കുല്‍കര്‍ണി.

prabhas prithviraj movie salaar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES