Latest News

പ്രഭാസിന്റെ വിവാഹ വാര്‍ത്ത വീണ്ടും ചര്‍ച്ച; നടന്റെ വിവാഹം ഉടനെന്ന് സ്ഥിരീകരണവുമായി താരത്തിന്റെ കുടുംബാംഗം; വധുവിനെ തെരഞ്ഞ് സോഷ്യല്‍മീഡിയ

Malayalilife
 പ്രഭാസിന്റെ വിവാഹ വാര്‍ത്ത വീണ്ടും ചര്‍ച്ച; നടന്റെ വിവാഹം ഉടനെന്ന് സ്ഥിരീകരണവുമായി താരത്തിന്റെ കുടുംബാംഗം; വധുവിനെ തെരഞ്ഞ് സോഷ്യല്‍മീഡിയ

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രഭാസ്. ഇന്നും അവിവാഹിതനായി തുടരുന്ന താരത്തിന്റെ വിവാഹ സൂചനയുമായി എത്തിയിരിക്കുന്നുകയാണ് കുടുംബം. പ്രഭാസിന്റെ അമ്മായിയാണ് താരത്തിന്റെ വിവാഹത്തെ കുറിച്ച് സൂചനകള്‍ നല്‍കിയത്. വൈകാതെ പ്രഭാസിന്റെ വിവാഹത്തിന്റെ പ്രഖ്യാപനമുണ്ടാകും. എന്നാല്‍ വധു ആരായിരിക്കും എന്ന് ഇതുവരെയും വെളുപ്പെടുത്തിയിട്ടില്ല.

കനക ദുര്‍ഗ അമ്പലത്തില്‍ വെച്ചാണ് താരത്തിന്റെ അമ്മായി ശ്യാമളാ ദേവി വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചത്. ശരിയായ സമയത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ശ്യാമള ദേവി പറഞ്ഞു. ഇദ്ദേഹത്തിന് 40 വയസ്സിന് മുകളില്‍ പ്രായമുണ്ട്. എന്നാല്‍ ഇതുവരെ ഇദ്ദേഹം വിവാഹം ചെയ്തിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇദ്ദേഹത്തിന്റെ വിവാഹ സംബന്ധമായ വാര്‍ത്തകള്‍ പുറത്തു വരാറുണ്ടായിരുന്നു എങ്കിലും അതെല്ലാം തന്നെ പിന്നീട് ഗോസിപ്പുകള്‍ ആണെന്ന് തെളിയുകയായിരുന്നു. 

വൈകാതെ തന്നെ വിവാഹ പ്രഖ്യാപനം ഉണ്ടായിരിക്കും എന്നും എന്നാല്‍ വധു ആരാണെന്ന് പറയാന്‍ പറ്റില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശരിയായ സമയത്തിന് വേണ്ടി കാത്തിരിക്കും എന്നായിരുന്നു ശ്യാമള ദേവി പറഞ്ഞത്. 

Read more topics: # പ്രഭാസ്
prabhas marriage rumor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക