മലയാളികളുടെ പ്രിയ്യപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്തിന്റേത്.
ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേയും മക്കളും ചലച്ചിത്ര രംഗത്തും ഇടംനേടിക്കഴിഞ്ഞു. മൂത്ത മകള്‍ പ്രാര്‍ത്ഥ സംഗീത മേഖലയിലാണെങ്കില്‍ ഇളയ ആള്‍ നക്ഷത്ര അഭിനയത്തിലാണ് തിളങ്ങുന്നത്.
അഭിനയത്തിലേക്കുള്ള നക്ഷത്രയുടെ കാല്‍വെപ്പ് പോപ്പിയെന്ന മലയാളം ഷോര്‍ട്ട് ഫിലിമിലൂടെയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കഥാപാത്രമായിരുന്നു നക്ഷത്രയ്ക്ക്. അനുകാലിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്ത ഷോര്‍ട്ട് ഫിലിം നിരൂപക പ്രശംസ നേടിയിരുന്നു.
ഇപ്പോളിതാ നക്ഷത്രയുടെ ആദ്യ റെഡ് കാര്‍പ്പറ്റ് വീഡിയോ പങ്ക് വച്ചിരിക്കുകയാണ് താരദമ്പതികള്‍,കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ലാല്‍ന സോങിലെ നക്ഷത്രയുടെ പ്രകടനത്തിന് ലഭിച്ച അംഗീകാരത്തെ കുറിച്ചാണ് പൂര്‍ണ്ണിമയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്. ഫിലിം ക്രിട്ടിക്‌സ് ഗില്‍ഡിന്റെ മികച്ച നടിക്കുള്ള നോമിനേഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒരാള്‍ നക്ഷത്രയാണ്. ചടങ്ങില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പം പൂര്‍ണ്ണിമയും പോയിരുന്നു.
നക്ഷത്രയുടെ ജീവിതത്തിലെ ആദ്യത്തെ റെഡ് കാര്‍പറ്റ് നിമിഷങ്ങള്‍ വീഡിയോ രൂപത്തിലാക്കി പൂര്‍ണ്ണിമ പങ്കുവെച്ചിട്ടുണ്ട്. ഫൈനല്‍ ഗേള്‍സ് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ 2023ലേക്കും നക്ഷത്ര അഭിനയിച്ച ലാല്‍ന സോങ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നക്ഷത്രയ്ക്ക് പുറമെ റിമ കല്ലിങ്കലും പാര്‍വതി തിരുവോത്തും ലാല്‍ന സോങില്‍ അഭിനയിച്ചിരുന്നു. അതീവ സുന്ദരിയായി യുവ നായികയെപ്പോലെയാണ് നക്ഷത്ര ഫിലിം ക്രിട്ടിക്‌സ് ഗില്‍ഡിന്റെ റെഡ് കാര്‍പറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഡാര്‍ക്ക് പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രവും മിനിമല്‍ മേക്കപ്പും നക്ഷത്രയെ കൂടുതല്‍ സുന്ദരിയാക്കി. പൂര്‍ണ്ണിമയുടെ കുറിപ്പും വീഡിയോയും പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേര്‍ കമന്റുകളുമായെത്തി.
പ്രാര്‍ത്ഥനയാവട്ടൈ മലയാളത്തിലും ഹിന്ദിയിലുമായി പിന്നണി പാടി കഴിഞ്ഞു പ്രാര്‍ത്ഥന.താരമിപ്പോള്‍ വിദേശത്ത് സംഗീതത്തില്‍ ഉപരി പഠനം നടത്തുന്നു.