പ്രണയിച്ച് വിവാഹിതരായ താരങ്ങളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇന്ദ്രജിത്ത് വിദ്യാര്‍ത്ഥിയും പൂര്‍ണിമ നടിയുമായ സമയത്തായിരുന്നു ഇവരുടെ വിവാഹം. മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പം മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഇപ്പോൾ പൂർണിമ പങ്കുവച്ച ഒരു ചിത്രമാണ് വൈറലായി മാറിയത്.
ഇന്ദ്രജിത്തിനൊപ്പമുളള ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന് പൂര്‍ണിമ നല്‍കിയ ക്യാപ്ഷന്‍ വൈറലായി മാറിയിരുന്നു. റൊമാന്റിക്കായി ഇന്ദ്രജിത്തിന് മേല്‍ ചാഞ്ഞ് കിടന്ന് ഇരുവരും കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്ന ഒരു ചിത്രമാണ് പൂര്‍ണിമ തന്‌റെ ഇന്‌റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് നടി നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായി. ജാഡയാണോ മോനൂസെ എന്നാണ് ചിത്രത്തിന് പൂര്‍ണിമ നല്‍കിയ ക്യാപ്ഷന്‍. പൂര്‍ണിമയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. ആരാധകര്‍ക്കൊപ്പം പൂര്‍ണിമയുടെ അടുത്ത സുഹൃത്തായ ഗീതു മോഹന്‍ദാസും കമന്റുമായി എത്തി. ആരാണ് ഈ അതിശയകരമായ ചിത്രം എടുത്തതെന്നാണ് ഗീതു മോഹന്‍ദാസ് പൂര്‍ണിമയോട് ചോദിച്ചത്.
സിനിമകള്‍ക്ക് പുറമെ സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരമാണ് പൂര്‍ണിമ. കൂടാതെ അവതാരകയായും മലയാളികള്‍ക്ക് മുന്‍പില്‍ നടി എത്തിയിരുന്നു. വിവാഹശേഷം അഭിനയ രംഗത്ത് അത്ര സജീവമല്ലായിരുന്നു താരം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി വീണ്ടും അഭിനയ രംഗത്തേക്ക് എത്തിയത്.