മെഗാസ്റ്റാര്‍ മമ്മൂട്ടി ഗാനമേളാ ട്രൂപ്പിലെ പ്രശസ്ത ഗായകന്റെ റോളിലെത്തുന്ന ചിത്രമാണ് പഞ്ചവര്‍ണതത്ത. പഞ്ചവര്‍ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി വീണ്ടും സംവിധായകന്റെ കുപ്പായമിട്ട് എത്തുമ്പോള്‍ ആരാധകരും ഏറെ കാത്തിരിപ്പിലാണ്. കഴിഞ്ഞദിവസമാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. കലാസദനം എന്ന ഗാനമേള ട്രൂപ്പിന്റെ പോസ്റ്ററില്‍ ഗായകനായി നില്‍ക്കുന്ന ചിത്രമായിരുന്നു ഇത്. കലാസദന്‍ ഉല്ലാസ് എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്.
സിനിമയ്ക്കുള്ളിലെ ഈ പോസ്റ്ററില്‍ ഒരു നമ്പര്‍ നല്‍കിയിരുന്നു. പോസ്റ്റര്‍ പുറത്ത് വന്നതോടെ കലാസദന്‍ ഉല്ലാസിനെ തേടി നിരവധി പേരാണ് ഈ നമ്പറിലേക്ക് വിളിച്ചത്. ഇതോടെ അണിയറ പ്രവര്‍ത്തകര്‍ മറ്റൊരു സംവിധാനം ചെയ്തു. പോസ്റ്ററിലെ നമ്പറില്‍ വിളിച്ചാല്‍ ഒരു ശബ്ദ സന്ദേശം കിട്ടുന്ന സംവിധാനമാണ് ഇത്. '' കലാസദന്‍ ഉല്ലാസിനെ വിളിച്ചതിന് നന്ദി''- എന്നാണ് ഈ ശബ്ദ സന്ദേശം.
പുറത്ത് വന്ന പോസ്റ്ററില്‍ മമ്മൂട്ടിയുടെ ചെറിയൊരു ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതേ കുറിച്ച് സംവിധായകനായ പിഷാരടി തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. '' മമ്മൂക്ക വലിയൊരു നടനാണ്. എന്നാല്‍ ഈ ചിത്രത്തിലെ കലാസദന്‍ ഉല്ലാസ് ചെറിയൊരു ഗായകന്‍ മാത്രമാണ്'' - പിഷാരടി പറയുന്നു. പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക.
രമേഷ് പിഷാരടിയും ഹരി.പി.നായരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്‌സുമാണ് നിര്‍മാണം.