വിഷ്ണു ഭരതന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്‌സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. അജു വര്‍ഗീസും മൂന്നു കുട്ടികളും ഒരു സ്തിയും ഇരുണ്ട വെളിച്ചത്തില്‍ വള്ളത്തില്‍ സഞ്ചരിക്കുന്ന ഫോട്ടോയുടെ ആണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഇവര്‍ നിജില, കെ.ബേബി, ജെസ് സ്വീജന്‍, അബാം രതീഷ്, ആവണി എന്നിവരാണ്. ഒരു കുടുംബമാണ് ഇവരെന്ന് നമുക്ക് ഊഹിക്കാം. അവരുടെ സന്തോഷകരമായ ഒരു സായംസന്ധ്യയാണ് ഈ പോസ്റ്ററ്റിലൂടെ വ്യക്തമാകുന്നത്.
നിഗൂഢത ജനിപ്പിക്കുന്നതാണ് പോസ്റ്റര്‍. അഞ്ച് പേര്‍ നില്‍ക്കുന്ന സാധാരണ ചിത്രം. പക്ഷേ വെള്ളത്തിലെ പ്രതിബിംബത്തില്‍ ആറ് പേരെ കാണാം. പോസ്റ്റര്‍ തലതിരിച്ച് നോക്കുമ്പോഴാണ് സസ്‌പെന്‍സ് തെളിയുന്നത്.പൂര്‍ണമായും ഹൊറര്‍ ത്രില്ലര്‍ മോഡലില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആല്‍ബിയും സംഗീത സംവിധാനം സാം സി.എസും ആണ്.
അനൂപ് മേനോന്‍, അജു വര്‍ഗീസ്, ചന്തുനാഥ് എന്നിവര്‍ൃരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍. നിര്‍മിച്ചു മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതന്‍ സംവിധാനം ചെയ്യുന്നു.