2020 തൊട്ടു മലയാളികൽ ഒന്നാകെ കാത്തിരുന്ന ഒരു കുഞ്ഞാണ് പേർളി ശ്രീനിഷ് ദമ്പതികളുടെ കുഞ്ഞ്. ലോക്ഡൗണ്‍ നാളുകളില്‍ ഏറ്റവുമധികം ചര്‍ച്ചയാക്കപ്പെട്ട ഗര്‍ഭിണിമാരില്‍ ഒരാള്‍ നടിയും അവതാരകയുമായ പേളി മാണിയാണ്. താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ ആദ്യകണ്മണി വരുമെന്നുമുള്ള വിവരം പറഞ്ഞത് മുതല്‍ പേളിയുടെ പിന്നാലെയാണ് എല്ലാവരും. മാർച്ചിലാണ് ബേബി വരുന്നത് എന്നൊക്കെ പേർളി നേരത്തെ തന്നെ പ്രേക്ഷകരോട് പറഞ്ഞിട്ടുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജ്ജീവമായ താരം എല്ലാ ദിവസവും വിശേഷങ്ങളുമായി എത്താറുണ്ട്. കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ വീഡിയോ ജോക്കിയും ടെലിവിഷൻ അവതാരകയും നടിയുമാണ് പേർളി മാണി.
മഴവിൽ മനോരമ ചാനലിൽ ഗോവിന്ദ് പദ്മസൂര്യ, ആദിൽ ഇബ്രാഹിം എന്നിവരോടൊപ്പം ചേർന്ന് ആതിഥേയത്വം വഹിച്ച ഡി 4 ഡാൻസ് എന്ന മലയാളം ഡാൻസ് റിയാലിറ്റി ഷോയുടെ മൂന്ന് സീസണുകൾ ഹോസ്റ്റുചെയ്തതിലൂടെയാണ് അവർ പ്രശസ്തയായത്. 2018 ൽ ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെ റണ്ണറപ്പായി അവർ മത്സരിച്ചു ജയിച്ചു. ഇന്ന് ഇലക്ഷന് ദിവസം പേര്ളിയും വോട്ട് ചെയ്തു. പക്ഷെ പേർളിയുടെ കുഞ്ഞിന് വേണ്ടി വോട്ട് രേഖപ്പെടുത്തി എന്നാണ് താരം കുറിച്ചത്. വോട്ട് ചെയ്ത കൈക്കുള്ളിൽ കുഞ്ഞിന്റെ കൈ മുറുകെ പിടിച്ച ചിത്രമാണ് പേർളി പോസ്റ്റ് ചെയ്തിരിക്കുന്നത്. അവളുടെ സുരക്ഷക്കായി എന്നാണ് താരം കുറിച്ചത്. ആലോചിച്ച് ചിന്തിച്ച് വിവേകത്തോടെ മാത്രം വോട്ട് ചെയ്യുക എന്നും താരം കുറിച്ചിരുന്നു. നിരവധിപേരാണ് താരത്തിന്റെ ഈ ചിത്രത്തിന്റെ താഴെ കമ്മെന്റുമായി വന്നത്. ശ്രീനിഷും മിസ് യു എന്ന് കമ്മെന്റ് ചെയ്തിരുന്നു.
ഒരു ഇന്ത്യൻ ടെലിവിഷൻ നടനാണ് ശ്രീനിഷ് അരവിന്ദ്. അദ്ദേഹം മലയാളം, തമിഴ്, തെലുങ്ക് ടെലിവിഷൻ സീരിയലുകളിൽ ജോലി ചെയ്യുന്നു. റിയാലിറ്റി ഷോ ബിഗ് ബോസിലെ അഞ്ച് ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു അദ്ദേഹം ബിഗ് ബോസിലൂടെ ഒന്നിച്ച താരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ താരങ്ങളായ പേർളിയും ശ്രീനിഷും. ഇവിടെ നിന്നാണ് താരങ്ങൾ കല്യാണത്തിലേക്ക് വന്നത്. രണ്ടു മതക്കാരാണെങ്കിലും ഇവരുടെ വീട്ടുക്കാർ അനുവദിച്ച കല്യാണമായിരുന്നു. രണ്ടു രീതിയിലും കല്യാണം നടത്തിയതായിരുന്നു പ്രത്യേകത. ലോക്ഡൗണില്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു. പിന്നാലെ കുഞ്ഞ് കൂടി വരികയാണെന്നുള്ള കാര്യം താരങ്ങള്‍ പുറംലോകത്തെ അറിയിച്ചതും.