Latest News

കൃഷ്ണശങ്കര്‍ -കിച്ചു ടെല്ലസ് -സുധി കോപ്പ എന്നിവര്‍ ഒന്നിക്കുന്ന 'പട്ടാപ്പകല്‍'; ചിത്രീകരണം പുരോഗമിക്കുന്നു

Malayalilife
കൃഷ്ണശങ്കര്‍ -കിച്ചു ടെല്ലസ് -സുധി കോപ്പ എന്നിവര്‍ ഒന്നിക്കുന്ന 'പട്ടാപ്പകല്‍'; ചിത്രീകരണം പുരോഗമിക്കുന്നു

'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന 'പട്ടാപ്പകല്‍' എന്ന കോമഡി എന്റര്‍ടൈനര്‍ ?ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്തു പുരോഗമിക്കുന്നു. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറില്‍ എന്‍. നന്ദകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി.എസ് അര്‍ജുനാണ്. 

എസ്.വി കൃഷ്ണശങ്കര്‍, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലന്‍, ഫ്രാങ്കോ ഫ്രാന്‍സിസ്, പ്രശാന്ത് മുരളി, വിനീത് തട്ടില്‍,  രഞ്ജിത്ത് കൊങ്കല്‍, രഘുനാഥ്, വൈശാഖ് വിജയന്‍, ഗീതി സംഗീത,  ആമിന, സന്ധ്യ എന്നിവര്‍ ചിത്രത്തിലെ  മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ പട്ടേരിയും ജസ്സല്‍ സഹീറും സാജിര്‍ സദഫുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

ജസ്സല്‍ സഹീര്‍ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഷാന്‍ റഹ്‌മാനാണ് സം?ഗീതം ഒരുക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിസാര്‍ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് ജോര്‍ജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂര്‍ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷന്‍: മാഫിയ ശശി, കൊറിയോഗ്രഫി: ജിഷ്ണു, സ്റ്റില്‍സ്: ഹരീസ് കാസിം, പി.ആര്‍.ഒ: പി.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

pattapakal shoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES