മിമിക്രിയിലൂടെ സജീവമായി സിനിമയിലും ഹാസ്യതാരമായി തിളങ്ങിയ താരമാണ് സാജു നവോദയ എന്ന പാഷാണം ഷാജി. സാജു എന്ന പേര് അധികം ആര്‍ക്കും അറിയില്ലെങ്കിലും പാഷാണം ഷാജിയെ ഏവര്‍ക്കും അറിയും. ഹാസ്യതാരമായി ചെറിയ റോളിലെത്തി കരിങ്കണ്ണന്‍ എന്ന സിനിമയിലൂടെ നായകവേഷം വരെ സാജുവിനെ തേടിയെത്തിയിരുന്നു. തന്റെ മിമിക്രി ജീവിതത്തില്‍ തനിക്കുണ്ടായ വേദനയാര്‍ന്ന അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം നവോദയയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് തനിക്കുണ്ടായ അനുഭവമാണ് താരം പങ്കുവച്ചത്.
നവോദയായില്‍ സ്‌ക്കിറ്റ് അവതരിപ്പിക്കാനായി കൊല്ലം ജില്ലയിലെ ഒരു ക്ഷേത്രത്തിലാണ് എത്തിയത്. ട്രൂപ്പ് അംഗങ്ങള്‍ എല്ലാവരും തന്നെ ഒരു ട്രാവലറില്‍ ആറുമണിക്ക് മുന്‍പ് തന്നെ എത്തിചേര്‍ന്നിരുന്നു. എഴുന്നള്ളത്തും പരിപാടികളും എല്ലാം കഴിഞ്ഞാണ് പരിപാടി തുടങ്ങുക എന്നാണ് ഭാരവാഹികള്‍ അറിയയിച്ചത് പക്ഷേ. ഏകദേശം എട്ടുമണിയായപ്പോള്‍ ഫോണിലേക്ക് ഒരു കോള്‍ വന്നു. എന്റെ കൂടെ സ്‌കിറ്റ് അവതരിപ്പിക്കുന്ന കൂട്ടുകാരന്റെ അച്ഛന്‍ മരിച്ചു എന്ന വാര്‍ത്തായിയരുന്നു അത്. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാന്‍ ട്രൂപ്പ് മാനേജരെ കണ്ടു.
പ്രോഗ്രാം അവതരിപ്പിക്കാതെ പോയാല്‍ ട്രൂപ്പ് മാനേജര്‍ നമ്മളെ തല്ലിക്കൊല്ലും എന്നാണ് മാനേജര്‍ മറുപടി നല്‍കിയത്. തല്‍ക്കാലം ഇക്കാര്യം അവനെ അറിയിക്കേണ്ടെന്നും അദ്ദേഹം മറുപടി നല്‍കി. ആളുകള്‍ക്ക് മരണമൊന്നും അറിയേണ്ട ആവശ്യമില്ല. അവര്‍ക്ക് പിരപാടി കാണണം. ഞാന്‍ ആ ഇക്കാര്യം ഉള്ളിലൊതുക്കി. അവനോട് പറയാതെ മറച്ചുവച്ചു സ്‌കിറ്റില്‍ ഞാനും അവനും ചേര്‍ന്നുള്ള കോമ്പയര്‍ രംഗങ്ങളായിരുന്നു കൂടുതലും.. പതിവിലും മനോഹരമായി അവന്‍ തന്റെ ഭാഗം ചെയ്തു... സ്‌കിറ്റ് ചെയ്ത സദസാകെ ചിരിച്ച് മറിഞ്ഞ് ആസ്വദിച്ചു.. പക്ഷേ എന്റെ ഉള്ളില്‍ കുറ്റബോധത്തിന്റെ തീ ആളുകയായിരുന്നു.
അവന്റെ അച്ഛന്‍ മരിച്ചു കിടക്കുന്ന സമയത്താണ് അവന്‍ സദസിനെ ചിരിപ്പിച്ച് പരിപാടി അവതരിപ്പിക്കുന്നത്... കലാകാരന്മാര്‍ക്ക് വിധി്ച്ചതാണത്... ടെന്‍ഷന്‍ മൂലം പലപ്പോഴും ഡയലോഗ് വരെ തെറ്റി... പരിപാടി കഴിഞ്ഞപ്പോള്‍ അവനെ കണ്ടില്ല. വണ്ടിയുടെ പിന്‍സീറ്റില്‍ നോക്കിയപ്പോള്‍ അവന്‍ പൊട്ടിക്കരയുകയായിരുന്നു... അവന്‍ ഇതെങ്ങനെ അറിഞ്ഞു എന്ന് പലരും മുഖാമുഖം നോക്കി. പക്ഷേ സത്യമെന്തെന്നാല്‍ ഞങ്ങളെക്കാള്‍ മുന്‍പ് തന്നെ അവന്‍ ഈ വിവരം അറിഞ്ഞിരുന്നു.