Latest News

ദുബൈയിലെ ആകാശത്ത് പാറിപ്പറന്ന് നടി പാര്‍വ്വതി;  നടിയുടെ സ്‌കൈ ഡൈവിങ് വീഡിയോയും ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകര്‍

Malayalilife
ദുബൈയിലെ ആകാശത്ത് പാറിപ്പറന്ന് നടി പാര്‍വ്വതി;  നടിയുടെ സ്‌കൈ ഡൈവിങ് വീഡിയോയും ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകര്‍

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്ന കാര്യത്തില്‍ ഒരു മടിയും കാണിക്കാത്ത താരമാണ് പാര്‍വതി തിരുവോത്ത്. തന്റെ വിശേഷങ്ങളൊക്കെയും പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ദുബായിയിലെ ആകാശത്ത് പാറി പറക്കുന്ന വീഡിയോയുമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്.

സ്‌കൈ ഡൈവ് ദുബായ് ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ആകാശത്ത് പറക്കുന്നതിന് ആവേശവും ആഘോഷവുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. താരത്തിന്‌റെ വീഡിയോക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ധൈര്യത്തിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

പുഴു എന്ന ചിത്രത്തിലെ അഭിനയത്തിന് പാര്‍വതിയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തിയത്.  ഒരുപാട് അഭിനയ സാധ്യതകളൊന്നുമില്ലെങ്കിലും പുഴുവിലെ പാര്‍വതിയുടെ കഥാപാത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.

നവാഗത സംവിധായിക റത്തീന ആണ് ചിത്രമൊരുക്കിയത്. അടുത്തിടെ ആമസോണ്‍ പ്രൈം വീഡിയോ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത പാര്‍വതിയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കറുത്ത സാരിയില്‍ അതീവ സുന്ദരിയായിട്ടായിരുന്നു താരമെത്തിയത്. നാഗചൈതന്യ നായകനായെത്തുന്ന ധൂത എന്ന വെബ്‌സീരിസില്‍ പാര്‍വതി പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

parvathy thiruvothu skydive

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES