ഹിന്ദി ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും ഗായികയുമാണ് പരിണീതി ചോപ്ര. 2011 ലെ റൊമാന്റിക് കോമഡി ലേഡീസ് vs റിക്കി ബാളിൽ അഭിനയിച്ച ചോപ്ര തന്റെ അഭിനയത്തിന് തുടക്കമിട്ടു. പ്രിയങ്ക ചോപ്രയുടെ സഹോദരിയും ബോളിവുഡിലെ ശ്രദ്ധേയായ നടിയുമാണ് പരിണീതി ചോപ്ര. ചേച്ചിയുടെ അത്രയും തിളങ്ങാന്‍ പരിണീതിയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ സിനിമാലോകത്ത് വലിയ അവസരങ്ങള്‍ തന്നെ ലഭിച്ചിരുന്നു. ഇപ്പോൾ താരം ആദ്യമായി ചുംബിച്ച അവസരം തുറന്നു പറഞ്ഞിരിക്കുകയാണ്. ഇതിപ്പോൾ വിമർശനങ്ങൾക്ക് വഴി ഒരുക്കിയിരിക്കുകയാണ്.
ആദ്യമായി ക്രഷ് തോന്നിയത് ബോളിവുഡ് നടന്‍ സെയിഫ് അലി ഖാനോടാണെന്നാണ് പരിണീതി പറയുന്നത്. പതിനെട്ടാമത്തെ വയസിലാണെന്ന് താരപുത്രി മറ്റൊരാള്‍ക്ക് ആദ്യമായി ചുംബനം കൊടുത്തത് എന്നാണ് പരിണീതി പറയുന്നത്. ഇതിനു എതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. പക്ഷേ യഥാര്‍ഥത്തില്‍ താനിത് വരെ ആരോടും ഡേറ്റിങ് നടത്തിയിട്ടില്ല. സെയിഫിനെ ഇഷ്ടമായിരുന്നുവെന്ന കാര്യം കരീനയോട് പറഞ്ഞിട്ടുണ്ടെന്ന് മുന്‍പ് പരിണീതി സൂചിപ്പിച്ചിട്ടുണ്ട്. സത്യത്തില്‍ ഞാന്‍ ഡേറ്റ് നടത്തിയിട്ടില്ല. അതൊക്കെ ക്ലീഷേ ഡേറ്റിങ് ആണെന്നാണ് പരിണിതി പറയുന്നത്. വീട്ടിലേക്ക് വിളിച്ച് വരുത്തി അവര്‍ക്കൊപ്പം അടിച്ച് പൊളിക്കുകയും ടിവി കാണുകയും പുറത്ത് നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുകയുമൊക്കെ ചെയ്യുന്നതാണ് തന്റെ അഭിപ്രായത്തില്‍ ഡേറ്റിങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും താരസഹോദരി വ്യക്തമാക്കുന്നു.
വണ്ണം കൂടുതലായി ഉണ്ടായിരുന്ന കാലം ജീവിതത്തില്‍ നിന്നും മായ്ച്ച് കളയാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നുണ്ട്. ശരീരഭാരം കൂടിയ സമയത്ത് ഞാന്‍ വൈകാരികമായിട്ടും ഏറെ തളര്‍ന്ന അവസ്ഥയിലായിരുന്നു. ഇന്ന് ആരോഗ്യത്തിനും ജീവിതത്തിനും താന്‍ ഏറെ കരുതല്‍ നല്‍കുന്ന ആളാണ് എന്നാണ് താരം പറയുന്നത്.