പ്രശസ്ത സിനിമാനാടക പ്രവര്‍ത്തകനും അദ്ധ്യാപകനുമായ പി. ബാലചന്ദ്രന്‍ ആശുപത്രിയില്‍; മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി

Malayalilife
topbanner
   പ്രശസ്ത സിനിമാനാടക പ്രവര്‍ത്തകനും അദ്ധ്യാപകനുമായ പി. ബാലചന്ദ്രന്‍ ആശുപത്രിയില്‍; മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി

 പ്രശസ്ത സിനിമാനാടക പ്രവര്‍ത്തകനും അദ്ധ്യാപകനുമായ പി. ബാലചന്ദ്രന്‍ ആശുപത്രിയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റി.

നാടകസിനിമാ സംവിധായകന്‍, നാടക രചയിതാവ്, അദ്ധ്യാപകന്‍, അഭിനേതാവ്, നിരൂപകന്‍ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രന്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിലും അദ്ധ്യാപകനായിരുന്നു ജോലി ചെയ്തിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ' ഇവന്‍ മേഘരൂപന്‍' എഴുതി സംവിധാനം ചെയ്തു. ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞ തവണ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട.ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത 'കോളാമ്പി'യിലായിരുന്നു അവസാനമായി അഭിനയിച്ചത്.തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും എം.ജിയൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലും അധ്യാപകനായിരുന്നു. ശാസ്താംകോട്ട സ്വദേശിയാണ്. 

Read more topics: # actor,# writer,# p balachandran hospitalised
actor writer p balachandran hospitalised

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES