95-മത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ അവതാരകയായി ബോളിവുഡ് നടി ദീപിക പദുക്കോണും. കഴിഞ്ഞ ദിവസം പുറത്തുവന്ന അക്കാദമി പുരസ്‌കാര ചടങ്ങിലെ അവതാരകരുടെ പട്ടികയില്‍ ദീപികയുടെ പേരുമുണ്ട്. ആകെ 16 അവതാരകരാണ് പരിപാടിയില്‍ ഉണ്ടാവുക.
നടിയെ കൂടാതെ ഡ്വെയ്ന്‍ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡന്‍, റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെന്‍ ക്ലോസ്, ട്രോയ് കോട്‌സൂര്‍, ജെന്നിഫര്‍ കോനെല്ലി, സാമുവല്‍ എല്‍ ജാക്‌സണ്‍, മെലിസ മക്കാര്‍ത്തി, സോ സാല്‍ഡാന, ഡോണി യെന്‍, ജോനാഥന്‍ മേജേഴ്‌സ്, ക്വസ്റ്റ്‌ലോവ് എന്നിവരാണ് പുരസ്‌കാര ചടങ്ങിനെ നയിക്കുന്ന മറ്റ് താരങ്ങള്‍.
ദീപികയും സോഷ്യല്‍ മീഡിയയില്‍ പട്ടിക പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് പിന്നാലെ ബോളിവുഡ് നടി നേഹ ധൂപിയ, ദീപികയുടെ സഹോദരി അനിഷ പദുക്കോണ്‍, രണ്‍വീര്‍ സിംഗ് തുടങ്ങിയ താരങ്ങളള്‍ അടക്കമുളളവര്‍ ദീപികയ്ക്ക് അഭിനന്ദങ്ങ എത്തിയിട്ടുണ്ട്. മാര്‍ച്ച് 12ന് (ഇന്ത്യയില്‍ സംപ്രേക്ഷണം മാര്‍ച്ച് 13ന്) ലോസ് ഏഞ്ചലസിലെ ഡോളി തിയേറ്ററില്‍ വച്ചാണ് ചടങ്ങ് നടക്കുക.
ഇന്ത്യയില്‍ നിന്നുള്ള മൂന്ന് ചിത്രങ്ങളില്‍ മികച്ച ഗാനത്തിന് എസ് എസ് രാജമൗലിയുടെ 'ആര്‍ ആര്‍ ആറി'ലെ ''നാട്ടു നാട്ടു'' മത്സരിക്കും. ഷൗനക് സെന്നിന്റെ 'ഓള്‍ ദാറ്റ് ബ്രീത്ത്സ്' മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്നു. ഗുനീത് മോംഗയുടെ 'ദി എലിഫന്റ് വിസ്പറേര്‍സ്' ആണ് മികച്ച ഡോക്യുമെന്ററിയ്ക്കായി മത്സരിക്കുന്ന മറ്റൊരു ചിത്രം