Latest News

ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഇസ്രയേലില്‍ എത്തി സംഘര്‍ഷത്തില്‍  കുടുങ്ങിയ നടി നുസ്രത്ത് മുംബൈയില്‍ തിരിച്ചെത്തി; ദൈവത്തിന് നന്ദി അറിയിച്ച് താരം

Malayalilife
 ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഇസ്രയേലില്‍ എത്തി സംഘര്‍ഷത്തില്‍  കുടുങ്ങിയ നടി നുസ്രത്ത് മുംബൈയില്‍ തിരിച്ചെത്തി; ദൈവത്തിന് നന്ദി അറിയിച്ച് താരം

സ്രയേലില്‍ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത്ത് ബറൂച്ച ഇന്ത്യയില്‍ തിരിച്ചെത്തി. ഹൈഫ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ പോയ താരത്തെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് അവരുടെ ടീം നേരത്തെ അറിയിച്ചിരുന്നു. ഉച്ചയ്ക്കു രണ്ടോടെ മുംബൈ വിമാനത്താവളത്തിലാണ് നടി വന്നിറങ്ങിയത്. 

ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ എംബസിയുടെ സഹായത്തോടെ നുസ്രത്തിനെ കണ്ടെത്താനും അവരുമായി ബന്ധപ്പെടാനും സാധിച്ചു. നടി സുരക്ഷിരമായി നാട്ടിലെത്തി. നേരിട്ടുളള യാത്ര സാധ്യമല്ലാത്തതിനാല്‍ വിമാനങ്ങള്‍ മാറിക്കയറേണ്ടി വന്നു. സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല. ഞങ്ങള്‍ക്ക് ആശ്വാസമായി ദൈവത്തിനു നന്ദി- നുസ്രത്തിന്റെ ടീം പ്രസ്താവനയില്‍ അറിയിച്ചു. 

അകേലി എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് നടി ഇസ്രയേലിലെത്തിയത്. ഹമാസിന്റെ ആക്രമണത്തിനു പിന്നാലെ നടിയെ ബന്ധപ്പെടാന്‍ കഴിയാതിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.

nushrratt bharuccha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES