ഒരു അഡാർ ലവ് എന്ന ഒമർ ലുലു ചിത്രം നിരവധി താരങ്ങളെ മലയാളത്തിന് തന്ന സിനിമയാണ്. അതുപോലെ ഒരാളാണ് നൂറിൻ, അതിലെ നായികാ അല്ലെങ്കിലും നായികയെ പോലെ പ്രാധാന്യമുള്ള കഥാപാത്രമാണ് നൂറിന് ലഭിച്ചത്. ആയ ഒരൊറ്റ സിനിമയോടെ മലയാളികളുടെ മനസിലേക്ക് കയറി കൂടാൻ നൂറിന് സാധിച്ചു. ഒമർ ലുലു സംവിധാനം ചെയ്ത് 2017ൽ പ്രദർശനത്തിനെത്തിയ ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ ഷെരീഫ് മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്.പിന്നീട് പ്ലസ് ടൂ വിദ്യാർത്ഥികളുടെ പ്രണയകഥ പറഞ്ഞ ഒരു അഡാർ ലവ് എന്ന ചിത്രത്തിൽ അഭിനയിച്ചു.ഈ ചിത്രത്തിലെ ഗാദാ ജോൺ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുവാൻ ഇടയാക്കി.
വഴിയരികില്‍ തന്റെ ഫോട്ടോ വെച്ചിട്ടുള്ള പരസ്യബോര്‍ഡിന് താഴെ നിന്നും അത് ചൂണ്ടി കാണിക്കുകയായിരുന്നു നടി. തന്റെ ജീവിതത്തിലെ നേട്ടങ്ങളെ കുറിച്ചും കരിയറില്‍ നേരിടേണ്ടി വന്ന പരീക്ഷങ്ങളെ കുറിച്ചുമൊക്കെ സൂചിപ്പിച്ച് കൊണ്ടുള്ള പോസ്റ്റിന് താഴെ വിമര്‍ശനങ്ങളുമായിട്ടും ചിലരെത്തി. ഇതിനൊക്കെ തക്കതായ മറുപടിയാണ് താരം കൊടുത്തത്. ആരെയും വെറുതെ വിട്ടില്ല താരം. പേര് കൊണ്ട് മുസ്ലീമായത് കൊണ്ട് കാര്യമില്ല. സ്‌ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോര ജീവിതത്തിലും മുസ്ലീം തലമറക്കണം എന്നായിരുന്നു നൂറിന്റെ പോസ്റ്റിന് താഴെ ഒരു വ്യക്തി ഇട്ട കമന്റ്. ഇത് കേട്ട് നൂറിന്‍ വെറുതേയിരുന്നില്ല. 'എങ്കില്‍ അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് അവിടെ കമന്റിട്ടാല്‍ പോരെ ചേട്ടാ? എന്തിനാ വെറുതേ ഇവിടെ ഇങ്ങനെ എന്നാണ് താരം കംമെന്റിനു മറുപടി നൽകിയത്.
ഈ പടച്ചോന്‍ വലിയൊരു സംഭവാ! ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര് മറക്കൂല. സിനിമ ജീവിതം തുടങ്ങിയ സമയത്ത് ഇതേ സ്ഥലത്ത് നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല. എല്ലാം നല്ലതിന് ഇന്നിത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വീഡിയോയില്‍ മാഷാ അല്ലാഹ്... സ്വപ്‌നം കാണുക. കട്ടയ്ക്ക് അതിന് വേണ്ടി പണി എടുക്കുക. എന്നും, എന്നെന്നും എന്ന ക്യാപ്ഷനായിരുന്നു നൂറിന്‍ വീഡിയോയ്ക്ക് നല്‍കിയത്. തന്റെ അഭിമാനം ആണ് താരം പങ്കുവച്ചത്. അതിന്റെ താഴെയാണ് ഒരാൾ വന്നു മുസ്ലിം എന്നൊക്കെ കമന്റ് ഇട്ടത്.