വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ മലയാള സിനിമയില്‍ ഇടം നേടിയ നടനാണ് നിവിന്‍ പോളി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിവിന്‍ ശ്രദ്ധനേടുകയും ചെയ്തു. എഞ്ചിനീയറിങ്ങ് ബിരുദധാരിയാണെങ്കിലും സിനിമ പാഷനാക്കിയ നിവിന്‍ ആ മേഖലയില്‍ വിജയിക്കുകയും ചെയ്തു. പ്രേമം എന്ന സിനിമയാണ് നിവിന് കരിയര്‍ ബ്രേക്ക് സമ്മാനിച്ചത്. എന്നാല്‍ ഇപ്പോൾ ജോലി ഉപേക്ഷിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും ധീരതയേറിയ തീരുമാനമെന്നും നിവിന്‍ പറയുന്നു. നിവിന്‍ പോളി ഇത് വെളിപ്പെടുത്തിയത് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ്.
ജീവിതത്തിന്റെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ നമ്മള്‍ കൈക്കൊള്ളുന്ന ചില തീരുമാനങ്ങളാകും നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുക. സിനിമയെന്ന സ്വപ്നത്തിനായി ജോലി ഉപേക്ഷിക്കാന്‍ കാണിച്ച ധൈര്യമാണ് പിന്നിട്ട വഴികളില്‍ ഏറ്റവും ധീരമായി തോന്നുന്നത്. ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കും മുമ്ബ് പലതരത്തിലുള്ള അഭിപ്രായങ്ങള്‍ ചുറ്റും ഉയരുന്നത് സ്വാഭാവികമാണ്.
അവയ്ക്കു ചെവികൊടുത്ത് നീങ്ങാന്‍ തുടങ്ങിയാല്‍ അതിനു മാത്രമേ നേരം കാണൂ, മനസ്സ് തീവ്രമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുക, നഷ്ടങ്ങളെ കുറിച്ചോര്‍ത്ത് പിന്‍തിരിഞ്ഞാല്‍ വലിയ വിജയങ്ങള്‍ സാധ്യമായെന്നു വരില്ല'- നിവിന്‍ പറഞ്ഞു.