നിരത്തിലൂടെ ഒഴുകി സഞ്ചരിക്കുന്ന ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐയുടെ ആദ്യ ഡ്വ്യുല്‍ ടോണ്‍ സ്വന്തം ഗാരേജില്‍ എത്തിച്ച് നിവിന്‍ പോളി. കൊച്ചിയിലെ ബി എം ഡബ്ല്യു ഡീലര്‍മാരായ ഇ വി എം ഓട്ടോക്രാഫ്റ്റില്‍ നിന്നുമാണ് നിവിന്‍ ഈ വാഹനം സ്വന്തമാക്കിയത്.
ഈ വര്‍ഷമാദ്യം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിയ ബി എം ഡബ്ല്യൂ 7 സീരീസില്‍ ഉള്‍പ്പെടുന്ന ഈ വാഹനത്തിന് 1.70 കോടി രൂപയോളമാണ് വില വരുന്നത്. 3 ലീറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുള്ള ഈ ആഡംബര കാറിന് 380 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48V ഇലക്ട്രിക് മോട്ടറിന്റെ കരുത്ത് 18 എച്ച്പിയാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. വെറും 5.4 സെക്കന്‍ഡ് കൊണ്ട് വാഹനം നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കും എന്നതാണ് മറ്റൊരു സവിശേഷത. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഉയര്‍ന്ന വേഗം.