പ്രണവിനൊപ്പം നില്ക്കുന്ന നിവിന്‍ ചിത്രം സോഷ്യല്‍മീഡിയയില്‍; വിനിത് ശ്രീനിവാസന്‍ ചിത്രം'വര്‍ഷങ്ങള്‍ക്ക് ശേഷം' ലൊക്കേഷനില്‍ ഒത്തുചേര്‍ന്ന താരങ്ങളുടെ ചിത്രം ശ്രദ്ധനേടുമ്പോള്‍

Malayalilife
പ്രണവിനൊപ്പം നില്ക്കുന്ന നിവിന്‍ ചിത്രം സോഷ്യല്‍മീഡിയയില്‍; വിനിത് ശ്രീനിവാസന്‍ ചിത്രം'വര്‍ഷങ്ങള്‍ക്ക് ശേഷം' ലൊക്കേഷനില്‍ ഒത്തുചേര്‍ന്ന താരങ്ങളുടെ ചിത്രം ശ്രദ്ധനേടുമ്പോള്‍

വിനീത് ശ്രീനിവാസന്‍- പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള  'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും ധ്യാന്‍ ശ്രീനിവാസനും ഒപ്പം തന്നെ വമ്പന്‍ താരനിരകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതിനാല്‍ തന്നെ വമ്പന്‍ പ്രതീക്ഷയാണ് ചിത്രത്തിന് കൊടുക്കുന്നതും. ഈ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ജൂലൈ അവസാനമായിരുന്നു. 

ഇപ്പോഴിതാ ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രത്തിലെ ഒരു ഫോട്ടോ പുറത്തു വന്നിരിക്കുകയാണ്. നിവിന്‍ പോളിയും പ്രണവും ഒന്നിച്ചുള്ള ഫോട്ടോയാണിത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രം സിനിമാ ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ്.  നിവിന്‍ പോളി ചിത്രത്തില്‍ ഗസ്റ്റ് റോളിലാണ് എത്തുന്നതെന്നാണ് സൂചന. അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ക്കൊപ്പം വിനീത് ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.
 

nivin pauly WITH PRANav mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES