വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ച് പ്രേക്ഷക മനസില്‍ ചിരകാല പ്രതിഷ്ഠ നേടിയ നടി നിത്യാ ദാസ് വീണ്ടും സജീവമായിരിക്കുകയാണ്.ഇപ്പോള്‍ ടെലിവിഷന്‍ ഷോകളിലൂടെയാണ് നിത്യ ദാസ് തിരിച്ചെത്തിയിരിക്കുന്നത്. ഞാനും എന്റെ ആളും എന്ന ഷോയില്‍ മെന്ററാണ് ഇപ്പോള്‍ നിത്യ. കൂടാതെ അടുത്തിടെ പള്ളിമണി എന്നൊരു സിനിമയിലും അഭിനയിച്ചിരുന്നു.സോഷ്യല്‍മീഡിയയില്‍ റീല്‍സുകളിലൂടെ നിറഞ്ഞ് നില്ക്കുന്ന താരത്തിന്റെ പുതിയ കുടുംബ ചിത്രം ആണ് വൈറലായി മാറിയിരിക്കുന്നത്.
ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ വളരെ വിരളമായി മാത്രമെ നിത്യ ദാസ് പങ്കുവെക്കാറുള്ളു. ഇപ്പോഴിത വളരെ നാളുകള്‍ക്ക് ശേഷം ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള കുടുംബ ചിത്രവുമായി എത്തിയിരിക്കുകയാണ് നിത്യ ദാസ്. മൂന്നുപേരും വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് വളരെ സ്‌റ്റൈലിഷായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നിത്യയുടെ കുടുംബചിത്രത്തിന് വളരെ രസകരമായ കമന്റുകളാണ് പ്രേക്ഷകര്‍ കുറിച്ചത്. 'ചേട്ടന്‍ പൊളി ആയല്ലോ, മോനെ നൈസായി ഒഴിവാക്കി അല്ലേ..?, എയര്‍ ഇന്ത്യ ക്രൂ, ഭര്‍ത്താവാണെന്ന് പറയില്ല... ചേട്ടനൊപ്പം അനിയത്തിമാര്‍ നില്‍ക്കുന്നതുപോലുണ്ട്' തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നത്. ചിലര്‍ മകനെ കുടുംബചിത്രത്തതില്‍ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചും കമന്റുകളിലൂടെ തിരക്കി.