ദിലീപിന്റെ നായികയായി പറക്കും തളികയിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ നടിയാണ് നിത്യ ദാസ്. വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും നടി നിത്യാദാസിനെ പ്രേക്ഷകര്‍ക്ക് ഇപ്പോഴും ഇഷ്ടമാണ്. ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന നടി പിന്നീട് വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച് പോവുകയായിരുന്നു. നോര്‍ത്ത് ഇന്ത്യക്കാരനുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് നിത്യ അഭിനയത്തില്‍ നിന്നും പിന്മാറുന്നത്. ശേഷം ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോയുമായിട്ടാണ് നടി തിരിച്ചെത്തിയത്. മകള്‍ നൈനയുടെ കൂടെയുള്ള വീഡിയോ വൈറലായത് മുതല്‍ നിത്യയെ കുറിച്ചുള്ള വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴിതാ നടി രണ്ടാമതും വിവാഹിതയായെന്ന രസകരമായ കാര്യമാണ് പുറത്ത് വന്നിരിക്കുന്നത്. മുന്‍പ് വിവാഹം കഴിച്ചത് തന്റെ ഇഷ്ടപ്രകാരമായിരുന്നില്ലെന്നുള്ള പരിഭവം നടി പറഞ്ഞത് ശ്രദ്ധേയമായിരുന്നു.
വിമാനത്തില്‍ വച്ച് കണ്ടുമുട്ടിയ വിക്കിയുമായി പ്രണയവിവാഹമായിരുന്നു നിത്യ ദാസിന്റേത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ചടങ്ങുകള്‍ നടത്തിയെങ്കിലും താന്‍ ആഗ്രഹിച്ചത് പോലൊരു വിവാഹമായിരുന്നില്ല. താലി പോലും അവരുടെ രീതിയിലുള്ള മംഗല്യസൂത്രയായിരുന്നു. മാത്രമല്ല പുടവ കൊടുക്കുന്നതാണ് നമ്മുടെ രീതിയിലെ കല്യാണം. അവര്‍ അന്ന് പുടവ കൊണ്ട് വരാനും മറന്നു. നെറ്റിയില്‍ സിന്ദൂരം തൊടാനും ഇല്ല. അത് ലിപ്സ്റ്റിക് കൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. മൊത്തത്തില്‍ അലങ്കോലമായൊരു കല്യാണമായിരുന്നു തന്റേതെന്ന് നിത്യ പറയുന്നു.
ആഗ്രഹിച്ചത് പോലൊരു വിവാഹമേ ആയിരുന്നില്ലെന്ന് ഞാനും എന്റാളും എന്ന പരിപാടിയില്‍ വച്ചാണ് നിത്യ പറഞ്ഞത്. എന്നാലിപ്പോള്‍ നിത്യയെ രണ്ടാമതും വിവാഹം കഴിപ്പിച്ചിരിക്കുകയാണ്. ഈ പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെയുടെ മുന്നോടിയായി നടിയുടെ ഭര്‍ത്താവും മക്കളുമൊക്കെ വേദിയിലേക്ക് എത്തിയിരുന്നു. നിത്യ ദാസ് കുടുംബത്തെ വേദിയില്‍ പരിചയപ്പെടുത്തി കൊണ്ട് എത്തിയിരിക്കുന്നത്. ഭര്‍ത്താവ് വിക്കിയ്ക്ക് മലയാളം അറിയുമോ എന്ന ചോദ്യത്തിന് കുറച്ച് കുറച്ച് അറിയാമെന്ന് കളിയാക്കി കൊണ്ട് നടി പറയുന്നു. ശേഷം നിത്യയ്ക്ക് ഒരു ആഗ്രഹമുണ്ടെന്നും അത് ഈ വേദിയില്‍ വച്ച് നടത്തണമെന്നും സംവിധായകന് ജോണി ആന്റണിയാണ് പറയുന്നത്.
കേരളാസ്റ്റൈലില്‍ നിത്യയെ താലിക്കെട്ടണമെന്നും അതവളുടെ ആഗ്രഹമാണെന്നും ജോണി പറയുന്നു. അങ്ങനെ എല്ലാവരുടെയും നിര്ബന്ധത്തിനൊടുവില് നിത്യയെ ഭര്‍ത്താവ് വിക്കി താലി അണിയിക്കുകയാണ്. ഇതിനെല്ലാം സാക്ഷിയായി നടിയുടെ രണ്ട് മക്കളും വേദിയില്‍ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇതേ വേദിയിലേക്ക് ജോണി ആന്റണിയുടെ കുടുംബത്തെയും കൊണ്ട് വന്നിരുന്നു. ഭാര്യ ഷൈനിയും രണ്ട് പെണ്മക്കളുമാണ് ഞാനും എന്റാളും വേദിയിലേക്ക് എത്തിയത്. ജോണി ചേട്ടന് എപ്പോഴെങ്കിലും ചേച്ചിയെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ എന്ന് നിത്യ ഷൈനിയോട് ചോദിച്ചിരുന്നു.
ഇല്ലെന്നായിരുന്നു ഷൈനിയുടെ മറുപടി. ഒടുവില്‍ മോളേ ഷൈനി നിനക്ക് ഞാനൊരു ഉമ്മ തരട്ടെ എന്ന് പറഞ്ഞ് ജോണി ഭാര്യയുടെ നെറ്റിയില്‍ ചുംബിക്കുന്നതും പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുകയാണ്. പരമ്പരകളില്‍ അഭിനയിക്കുന്ന നിത്യ എന്ന സിനിമകളിലേക്ക് തിരിച്ചുവരുമെന്നാണ് ആരാധകര്‍ കൂടുതല്‍ ചോദിക്കുന്നത്. മകള്‍ക്കൊപ്പം നിരവധി റീല്‍സ് വീഡിയോകളാണ് നിത്യാദാസ് പങ്കുവെക്കാറുള്ളത്. ഈ പറക്കും തളിക എന്ന ചിത്രത്തിലെ ബസന്തിയായിട്ട് തന്നെയാണ് ഇപ്പോഴും പ്രേക്ഷകര്‍ നിത്യ ദാസിന് കാണുന്നത്. ഈ പറക്കും തളികയ്ക്ക് ശേഷം പിന്നീട് തമിഴിലും മലയാളത്തിലും നിരവധി സിനിമകള്‍ ചെയ്തുവെങ്കിലും കല്യാണത്തിന് ശേഷം ചെറിയൊരു ബ്രേക്ക് എടുത്തു. ഇപ്പോള്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് നടി.
സിനിമയില്‍ നിന്ന് മാറി നിന്നു എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായതുകൊണ്ട് മലയാളികള്‍ ഇപ്പോഴും താരത്തിന് ഓര്‍ക്കുന്നു. മകളുമായി ഡാന്‍സ് ചെയ്ത് ഫോട്ടോ ഷൂട്ട് ചെയ്ത് ചിത്രങ്ങളും വീഡിയോസും പങ്കുവയ്ക്കാറുണ്ട്. അതൊക്കെ നിമിഷനേരംകൊണ്ട് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. മകള്‍ നല്ല ആക്റ്റീവാണെന്നും മകളാണ് തന്റെ സോഷ്യല്‍മീഡിയ ഗുരുവെന്നുമാണ് നിത്യാദാസ് പറയാറുള്ളത്. 'ഞങ്ങള്‍ ഫോട്ടോസ് ഇടും. വല്ലപ്പോഴും റീല്‍സ് ചെയ്യും. എന്റെ പ്രൊഫൈല്‍ അത്ര സജീവമൊന്നുമല്ല. രസമെന്താണെന്ന് വെച്ചാല്‍ അരവിന്ദിന് അതിഷ്ടമില്ല. അദ്ദേഹം പറയും ഇപ്പോള്‍ പഠിത്തം തന്നെ ഫോണിലാണ്. അതുകഴിഞ്ഞ് ബാക്കി സമയവും ഫോണില്‍ കളിക്കുന്നത് ശരിയല്ലെന്ന്. മാത്രമല്ല അവള് ചെറിയ കുട്ടിയല്ലേ. പക്ഷേ അവളാണെങ്കില്‍ നേരെ തിരിച്ചാണ്. ഡാന്‍സ് കളിക്കാനും ഫാഷന്‍ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനുമൊക്കെ വലിയ ഇഷ്ടമാണ്. ഇങ്ങനെയാണെങ്കിലും നുന്നു അച്ഛന്റെ സമ്മതം കിട്ടിയ ശേഷമേ ചെയ്യാറുള്ളു,' നിത്യാദാസ് പറഞ്ഞിരുന്നു.