Latest News

ഫഹദ് അവതരിപ്പിക്കുന്ന ഏത് കഥാപാത്രവും ഗംഭീരം; ഫഹദിന്റെ നാലു സിനിമകള്‍ ചൂണ്ടിക്കാട്ടി പ്രശംസയുമായി ദങ്കല്‍ സംവിധായകന്‍ നിതീഷ് തീവാരി 

Malayalilife
ഫഹദ് അവതരിപ്പിക്കുന്ന ഏത് കഥാപാത്രവും ഗംഭീരം; ഫഹദിന്റെ നാലു സിനിമകള്‍ ചൂണ്ടിക്കാട്ടി പ്രശംസയുമായി ദങ്കല്‍ സംവിധായകന്‍ നിതീഷ് തീവാരി 

തൊട്ടതെല്ലാം പൊന്നാക്കി വിജയം കൊയ്യുന്ന നടനാണ് ഫഹദ് ഫാസില്‍. മലയാള സിനിമയില്‍ തന്റേതായ ഇടം ഉപ്പിക്കാന്‍ ഫഹദിന് രണ്ടാം വരവില്‍ അധികം സമയം വേണ്ടിവന്നില്ല. ഡയമണ്ട് നെക്ലസ് മുതല്‍ 22 ഫിമെയില്‍ കോട്ടയം വരെയും അവസാനം കുമ്പളങ്ങിയിലെ ഷമ്മിയും അതിരനിലെ വിനയന്‍ എന്ന കഥാപാത്രവും വരെ ഫഹദ് അരങ്ങ് തകര്‍ത്തപ്പോള്‍ മലയാളികള്‍ മാത്രമല്ല ഇന്ത്യന്‍ സിനിമാ പ്രേമികള്‍ തന്നെ ഫഹദിന്റെ അഭിനയം കണ്ടു നിന്നു. ഫഹദ് തമിഴില്‍ അഭിനയിച്ചത് അവസാനമായി സൂപ്പര്‍ ഡിലക്‌സില്‍ വിജയ് സേതുപതിക്കൊപ്പമാണ്. 

ഫഹദിനെക്കുറിച്ച് ദംഗല്‍ സംവിധായകന്‍ നീതേഷ് തിവാരി പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഫഹദിനെ പ്രശംസിച്ച് സംവിധായകന്‍ എത്തിയിരുന്നത്. ഫഹദ് ഫാസിലിന്റെ കരിയറില്‍ ശ്രദ്ധേയമായ നാല് സിനിമകളെ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു നിതേഷ് തിവാരി ട്വിറ്ററില്‍ എത്തിയിരുന്നത്. 

മഹേഷിന്റെ പ്രതികാരം, സൂപ്പര്‍ ഡീലക്‌സ്, ഞാന്‍ പ്രകാശന്‍, കു്ബളങ്ങി നൈറ്റ്സ് എന്നീ സിനിമകളായിരുന്നു അവ. ഫഹദ് ഫാസില്‍ ഏത് കഥാപാത്രം അവതരിപ്പിച്ചാലും ഗംഭീരമാണെന്നാണ് ദംഗല്‍ സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നത്.

തിരിച്ചറിയാന്‍ വൈകിപ്പോയെന്നും പക്ഷേ താന്‍ ഇപ്പോള്‍ ഫഹദിന്റെ വലിയ ആരാധകനായി മാറിയെന്നും തിവാരി കുറിച്ചു. ഇനിയും ഇത്തരം സിനിമകള്‍ ചെയ്ത് തങ്ങളെ ആസ്വദിപ്പിക്കണമെന്നും സംവിധായകന്‍ ആവശ്യപ്പെടുന്നുണ്ട്.

nitheesh teevari about fahad fazhil

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES