സിനിമയിലും സീരിയലിലും നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഉപ്പും മുളകിലെ നീലുവായിട്ടാണ് നിഷാ സാരംഗിനെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. നിരവധി കഷ്ടപ്പാടിലൂടെ കടന്നുപോയ നിഷ എല്ലാത്തിനെയും ധൈര്യപൂര്‍വ്വം പിന്നിട്ട് ആഗ്രഹിച്ച ജീവിതം നയിക്കുകയാണിപ്പോള്‍. രണ്ടു പെണ്‍മക്കളാണ് നിഷയ്ക്ക് ഉളളത്. എന്നാല്‍ മുതിര്‍ന്ന പെണ്‍കുട്ടികളുടെ അമ്മയാണെങ്കിലും തനിക്ക് അവരുടെ അത്രപോലും പക്വത ഇല്ലെന്നാണ് താരം പറയുന്നത്.
ഫ്ളവേഴ്സിലെ ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ നടിയാണ് നിഷ സാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും മുഖം കാണിച്ചിട്ടുള്ള നിഷ പ്രശസ്തയായത് ഉപ്പും മുളകിലൂടെയുമാണ്. നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ശ്യാമപ്രസാദിന്റെ അഗ്‌നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ ഷാരംഗ് അഭിനയലോകത്തേക്ക് എത്തുന്നത്. പത്താം ക്ലാസു കഴിഞ്ഞ് അധികം വൈകാതെ തന്നെ നിഷ വിവാഹിതയായെങ്കിലും താരം അധികം വൈകാതെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. രേവതി രേവിത എന്നിവരാണ് നിഷയുടെ മക്കള്‍. ഉപ്പും മുളകിലെ കുട്ടികളും തനിക്ക് സ്വന്തം മക്കള്‍ തന്നെയാണെന്നാണ് നിഷ പറയാറുളളത്. മൂത്ത മകള്‍ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. തന്റെ രണ്ടാമത്തെ മകളുടെ ഗ്രാജുവേഷന്‍ ചടങ്ങിന്റെ ചിത്രങ്ങളും നിഷ പങ്കുവച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന കുട്ടികളുടെ അമ്മയാണെങ്കിലും തനിക്ക് അവരുടെ അത്ര പോലും പക്വത ഇല്ലെന്നാണ് താരം ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ചെറിയ പ്രായത്തില്‍ മക്കള്‍ ജനിച്ചതിനാല്‍ സുഹൃത്തുകളെ പോലെയാണ് തനിക്ക് മക്കളെന്നാണ് നിഷ പറയുന്നത്. ഒരു മിഠായി കിട്ടിയാല്‍ അത് അവര് തനിക്ക് തന്നില്ലെങ്കില്‍ താന്‍ പിണങ്ങും. അമ്മയ്ക്ക് ഇത്തിരി പക്വത ആയിക്കൂടെ എന്നൊക്കെ മക്കള്‍ ചോദിക്കുമെന്നും നിഷ വെളിപ്പെടുത്തുന്നു. മക്കള്‍ പറയാതെ പുറത്തുപോയാലും തനിക്ക് വിഷമമാകും. എന്നാല്‍ വേറെ ഏതെലും അമ്മയായിരുന്നെങ്കില്‍ തങ്ങള്‍ക്ക് അടികിട്ടുമായിരുന്നു എന്നും ഒന്നു വഴക്കെങ്കിലും അമ്മയ്ക്ക് പറഞ്ഞൂടെ എന്നുമാണ് മക്കള്‍ ചോദിക്കുന്നത്. മറ്റുള്ളവരുടെ മുന്നില്‍ എത്ര ബോള്‍ഡാണെങ്കിലും പിള്ളേരുടെ കാര്യം വരുമ്പോള്‍ താന്‍ ബോള്‍ഡ് അല്ലെന്ന് നിഷ പറയുന്നു.
ഭര്‍ത്താവുമായി പിരിഞ്ഞപ്പോള്‍ നിഷയെ അച്ഛന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. പിന്നീട് അച്ഛന്റെ ഹോട്ടന്‍ ബിസിനസില്‍ സഹായിച്ചാണ് നിഷ കഴിഞ്ഞത്. വളരെ വൈകി അപ്രതീക്ഷിതമായാണ് അഭിനയത്തിലേക്ക് വന്നത്. ആദ്യകാലത്ത് കുറേ കഷ്ടപെട്ടിട്ടുണ്ട്.
അത്രയെങ്കിലും കിട്ടിയാല്‍ അതായല്ലോ എന്നോര്‍ത്ത് ചെറിയ വേഷമാണെങ്കിലും ചെയ്യുമായിരുന്നുവെന്നും നിഷ പറയുന്നു. അപ്രതീക്ഷിതമായിട്ടാണ് പെട്ടെന്നൊരു ദിവസം അച്ഛന്‍ അസുഖം വന്ന് മരിക്കുന്നത്. അച്ഛന്‍ മരിച്ച് ആറേഴു ദിവസം മുഴുവന്‍ കഴിഞ്ഞാണ് കൈരളി ചാനലില്‍ നിന്നും നല്ലൊരു ഓഫര്‍ വന്നത്. അച്ഛന്‍ മരിക്കും മുന്‍പ് താന്‍ ഇത്രയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെന്ന് താരം പറയുന്നു.
പലരും വേദനിപ്പിച്ചെങ്കിലും ഒന്നിനും മറുപടി കൊടുക്കാന്‍ നില്‍ക്കാതെ മുന്നോട്ടു പോകുകയായിരുന്നു. തന്റെ രണ്ടു മക്കളെയും നന്നായിട്ട് പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും നിഷ പറയുന്നു. അവര്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ കാര്യം വിദ്യാഭ്യാസമാണ്. തന്റെ മൂത്ത മകളെ പിജി വരെ പഠിപ്പിച്ച ശേഷം വിവാഹം കഴിപ്പിച്ചു.
ഇളയമകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി വിവാഹം ചെയ്ത് വിടണമെന്നതാണ് തന്റെ ആഗ്രഹമെന്നും നിഷ പറയുന്നു. നിഷയുടെ ഇളയമകളുടെ ഗ്രാജുവേഷന്‍ സെറിമണി ചിത്രങ്ങളും ഇതിന് നിഷയുടെ ഹൃദയഹാരിയായ അടിക്കുറിപ്പും ഏറെ വൈറലായിരുന്നു.