ദിലീപ് നായകനായ ലവ് 24*7 എന്ന ചിത്രത്തിലൂടെ് നായികയായി അരങ്ങേറിയ നടിയാണ് നിഖില വിമല്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ എന്ന സിനിമയില്‍ സലോമി എന്ന ശ്രദ്ധേയമായ വേഷത്തിലെത്തിയ നിഖില വളരെ പെട്ടെന്നാണ് ആരാധകരുടെ മനസ്സില്‍ ഇടം നേടിയത്. കുറച്ച് ചിത്രങ്ങളില്‍ മാത്രം വേഷമിട്ട നടി തെന്നിന്ത്യയിലെ മുന്‍നിര നായികമാരുടെ കൂട്ടത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. മലയാളികളുടെ ഇഷ്ട്ട നായികമാരില്‍ ഒരാള്‍ ആണ് നിഖില. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ആണ് വൈറല്‍ ആയിരിക്കുന്നത്. താരത്തിന്റെ പൂത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പാണ് നിഖിലയുടെ സ്വദേശം. അമ്മ കലാമണ്ഡലത്തിലെ ഒരു അദ്ധ്യാപികയാണ്. സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നിഖിലയുടെ തുടക്കം. ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷമാണ് ഈ ചിത്രത്തില്‍ നിഖില കൈകാര്യം ചെയ്തത്. ശാലോം ടി വി യിലെ അല്‍ഫോന്‍സാമ എന്ന സീരിയലിലും നിഖില അഭിനയിച്ചിട്ടുണ്ട്. ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ നിഖില വിമല്‍ ലവ് 24ഃ7 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ച. ലവ് 24ഃ7 എന്ന ചിത്രത്തിന് ശേഷം നിഖില വെട്രിവേല്‍ എന്ന തമിഴ് ചിത്രത്തില്‍ ശശികുമാറിന്റെ നായികയായി. വീണ്ടും കിടാരി എന്ന ചിത്രത്തില്‍ ശശികുമാറിനൊപ്പം അഭിനയിച്ചു.