തെലുങ്ക് നടനും നിര്‍മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളുമാണ് നിഹാരിക കോനിഡേല വിവാഹമോചനത്തിന് ഒരുങ്ങുന്നതായി വാര്‍ത്ത.താരപുത്രി നിഹാരിക കോനിഡേല വിവാഹമോചിതയാകുന്നു? ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഡിലീറ്റ് ചെയ്തതാണ് വാര്‍ത്തകള്‍ക്ക് പിന്നിലെ കാരണം.
ബിസിനസുകാരനായ ചൈതന്യ ജോന്നലഗഡയാണ് താരത്തിന്റെ ഭര്‍ത്താവ്. 2020 ല്‍ താരസമ്പന്നമായിട്ടാണ് ഇവരുടെ വിവാഹം നടന്നത്. പിന്നീട് ഇവര്‍ ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു. എന്നാലിപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും നടി ഡിലീറ്റ് ചെയ്തു.
പിന്നാലെ സാമന്തയെയും താരപുത്രി നിഹാരികയെയും താരതമ്യം ചെയ്തുകൊണ്ടാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍.
വിവാഹമോചനത്തെക്കുറിച്ച് പ്രതികരിക്കാന്‍ നിഹാരികയോ താര കുടുംബമോ തയ്യാറായിട്ടില്ല. നടിയുടെ മോശം ശീലങ്ങളാണ് വിവാഹമോചനത്തിന് കാരണമെന്നാണ് വിവരം. നേരത്തെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതോടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നടിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സംഭവത്തിന് ശേഷമാണു നിഹാരികയെ ഭര്‍ത്താവ് ചൈതന്യ ജൊന്നലഗഡ അകറ്റിനിര്‍ത്തിയതായി പറയുന്നത്.
അടുത്തിടെ നിഹാരിക സുഹൃത്തുക്കള്‍ക്കൊപ്പം ബലിയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാമന്തയുമായി താരതമ്യം ചെയ്തുള്ള ചര്‍ച്ചകള്‍. ഭര്‍ത്താവില്ലാതെയുള്ള നിഹാരികയുടെ ഈ വിദേശ യാത്രകള്‍ വിവാഹമോചനത്തെ തന്നെയാണ് സൂചിപ്പിക്കുന്നതെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്.
അടുത്തിടെ നിഹാരികയുടെ ഭര്‍ത്താവ് ചൈതന്യ ജൊന്നലഗഡ പിതാവിനൊപ്പം തിരുമല ശ്രീവാരം സന്ദര്‍ശിച്ചിരുന്നു. നിഹാരിക ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. ഇതും സംശയങ്ങള്‍ക്ക് ബലം നല്‍കുകയാണ്. ഇതുവരെ ചൈതന്യയും തങ്ങള്‍ വിവാഹമോചനം നേടിയിട്ടില്ല. എന്നാല്‍ ഈ സംഭവങ്ങള്‍ അവര്‍ വിവാഹമോചനത്തിലേക്ക് തന്നെയാണെന്ന സൂചനകളാണ് നല്‍കുന്നത്.