അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഗോവന്‍ ചലച്ചിത്രമേളയിലും ആശംസപ്രവാഹം വാരിക്കൂട്ടിയ അമുദവന്റെ ജീവിതവം പറയുന്ന പേരന്പ് അടക്കമുള്ള നാലു ചിത്രങ്ങളാണ് നാളെ റിലീസിനൊരുങ്ങുന്നത്. ബിലഹരി- കുഞ്ചാക്കോ ബോബന് കൂട്ടുകെട്ടിലെത്തുന്ന ചിത്രം 'അള്ള് രാമേന്ദ്രന്', 'നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്', സര്‍വം താള മയം', ലോനപ്പന്റെ മാമോദിസ തുടങ്ങി നാലു ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്.
പേരന്പ്
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക-മാനസിക അവസ്ഥയുള്ള പാപ്പ (സാധന)യും ടാക്സി ഡ്രൈവറായ അമുദന് എന്ന അവളുടെ അപ്പ (മമ്മൂട്ടി)യും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥ പറയുന്ന പേരന്പ് ഒരുക്കിയിരിക്കുന്നത്സം വിധായകന് റാം ആണ്. അപ്രതീക്ഷിതമായി തന്നേയും മകളേയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ, പാപ്പയുടെ അപ്പയും അമ്മയുമെല്ലാമായി മാറുകയാണ് അമുദന്. എന്നാല്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതോടെ പാപ്പയ്ക്ക് അമ്മ കൂടെയില്ലാത്തതിന്റെ വിഷമതകള്‍ അറിയേണ്ടി വരികയും പിന്നീട് ഇരുവരും കടന്നു പോകുന്ന ജീവിത സങ്കീര്‍ണതകളിലൂടെയുമാണ് കഥ വികസിക്കുന്നത്.
റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ടപ്പോള്‍ മുതല്‍തന്നെ ചിത്രത്തിനും റാമിനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയ്ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് ഷാങ്ഘായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലിലും, ഗോവാ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമാ വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
അഞ്ജലി, സമുദ്രക്കനി, അഞ്ജലി അമീര്‍, സിദ്ദീഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്. തേനി ഈശ്വര്‍ ക്യാമറയും സൂര്യ പ്രഥമന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു. എ എല്‍ തേനപ്പനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
ലോനപ്പന്റെ മാമോദിസ
ജയറാം നായകനാകുന്ന പുതിയ ചിത്രം ലോനപ്പന്റെ മാമോദിസ ഫെബ്രുവരി ഒന്നിന് പുറത്തിറങ്ങും. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായികയാകുന്നത് അന്ന രേഷ്മ രാജന് ആണ്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചിട്ടുള്ളത് അങ്കമാലി,മഞ്ഞപ്ര പ്രദേശങ്ങളിലായിരുന്നു പ്രധാനമായും ഷൂട്ടിംഗ്.
ശാന്തികൃഷ്ണ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്നസെന്റ്, ഇവ പവിത്രന്, നിഷാ സാരംഗ്, ദിലീഷ് പോത്തന്, അലന്‍സിയര്‍, ജോജു ജോര്‍ജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പെന്‍ ആന്‍ഡ് പേപ്പറിന്റെ ബാനറില്‍ ബിനോയ് മാത്യു ആണ് ചിത്രം നിര്‍മിക്കുന്നത്.
അള്ള് രാമേന്ദ്രന്
ബിലഹരിയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന് നായകനായെത്തുന്ന ചിത്രമാണ് 'അള്ള് രാമേന്ദ്രന്'. ഏറെ നാളുകള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന് മാസ് റോളിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. ആഷിക് ഉസ്മാന് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന് നായകനാകുന്ന ചിത്രത്തില്‍ കൃഷ്ണ ശങ്കറും പ്രധാന വേഷത്തിലെത്തുന്നു. അപര്‍ണ ബാലമുരളിയാണ്? നായിക. ജിംഷി ഖാലിദ് ഛായാഗ്രഹണവും സംഗീതം ഷാന്‍ റഹ്മാനും നിര്‍വ്വഹിക്കുന്നു. സെന്‍ട്രല്‍ പിക്ച്ചേഴ്സാണ് ആണ് ചിത്രത്തിന്റെ വിതരണം.
നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്
ഭഗത് മാനുവല്‍, ജയകുമാര്‍, ശൈത്യാ സന്തോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സി.എസ്. വിനയന് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്'. റിജോയസ് ഫിലിം കമ്പനിയുടെ ബാനറില്‍ ജലേഷ്യസ്.ജി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്തോഷ് ഗോപാല്‍, അഭിലാഷ് കെ.ബി എന്നിവര്‍ ചേര്‍ന്നാണ്. ജി വിനുനാഥിന്റേതാണ് സംഭാഷണം.
രഞ്ജി പണിക്കര്‍, എം ആര് ഗോപകുമാര്‍, ശിവജി ഗുരുവായൂര്‍, കലിംഗ ശശി, ബാലാജി ശര്‍മ്മ,സുനിച്ചന് ചങ്ങനാശ്ശേരി, സജിലാല്‍ നായര്‍,അനീഷ് ജയറാം,ഫൈസല്‍,രാജ് കുമാര്‍, സ്റ്റെല്ല, ആതിര, അംബികാ മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. പ്രവീണ്‍ ചക്രവര്‍ത്തി ഛായാഗ്രഹണവും സംഗീതം അരുണ്‍രാജും നിര്‍വഹിച്ചിരിക്കുന്നു.