Latest News

നസ്രിയയുടെ എന്‍ജോയ് പാട്ടും ഫോട്ടോഷൂട്ടും; ഡാൻസും ചിത്രങ്ങളും നിമിഷങ്ങൾക്കകം വൈറൽ

Malayalilife
നസ്രിയയുടെ എന്‍ജോയ് പാട്ടും ഫോട്ടോഷൂട്ടും; ഡാൻസും ചിത്രങ്ങളും നിമിഷങ്ങൾക്കകം വൈറൽ

ടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഗാനമാണ് എന്‍ജോയ് എന്‍ജാമി. തമിഴകത്തിന്റെ ശ്രദ്ധേയ ഗായകരായ ധീയും അറിവും ചേര്‍ന്ന് ആലപിച്ച് സന്തോഷ് നാരായണന്‍ ഈണമിട്ട എന്‍ജോയ് എന്‍ജാമി സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. കാടും പ്രകൃതിയുമായി പൂര്‍വ്വികര്‍ കാത്തുസൂക്ഷിച്ച ബന്ധവും അവയോടിണങ്ങി പഴയ തലമുറയുടെ വാസവുമൊക്കെയായിരുന്നു അമിത് കൃഷ്ണന്‍ സംവിധാനം ചെയ്ത തമിഴ് റാപ്പ് മ്യൂസിക് വീഡിയോ അവതരിപ്പിച്ചത്.

ഇപ്പോഴിതാ എന്‍ജോയ് എന്‍ജാമിയുടെ ലിപ് സിങ്ക് വീഡിയോ വേര്‍ഷന്‍ പങ്കുവെച്ചിരിക്കുകയാണ് നടി നസ്രിയയും സഹോദരനും നടനുമായ നവീനും. ലിപ് സിങ്കിലൂടെ ഗാനം ആലപിച്ച് കിടിലന്‍ ആക്ഷനുകളുമായാണ് ഇരുവരും വീഡിയോയിലുള്ളത്.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് രസകരമായ കമന്റുകളുമായി നടന്‍ വിനയ് ഫോര്‍ട്ടും ഫഹദ് ഫാസിലിന്റെ സഹോദരനും നടനുമായ ഫര്‍ഹാന്‍ ഫാസിലും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ എത്തിയിട്ടുമുണ്ട്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ രസകരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും നസ്രിയ പങ്കുവെച്ചിട്ടുണ്ട്.ഒരു വിവാഹ ചടങ്ങിനായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് നസ്രിയയുടേത്. സഹോദരന്‍ നവീന്‍ തന്നെയാണ് ചിത്രങ്ങള്‍ പകത്തിയിരിക്കുന്നത്. റെഹാന ബഷീറാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫ്‌ലോറല്‍ ഡിസൈനിലുള്ളതാണ് വസ്ത്രം.

നസ്രിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴേയും താരങ്ങളും ആരാധകരും കമന്റുകളുമായി എത്തിയിട്ടുണ്ട്. സുന്ദരീ...എന്ന് വിളിച്ചുകൊണ്ടാണ് നടി അന്ന ബെന്നിന്റെ കമന്റ്. ലൗ റിയാക്ഷനുകളുമായി നടി ലെനയും എത്തിയിട്ടുണ്ട്.

nazriya photoshoot fahad fasil instagram post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES