നയന്‍സിന്റെ ഏറ്റവും പുതിയ ചിത്രമായ കണക്റ്റ് റിലീസിനെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രോമോഷന്‍ പരിപാടികളും വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. ഇതിനിടെയില്‍ തമിഴ് നാട്ടിലെ ആല്‍ബര്‍ട്ട് ആന്‍ഡ് വുഡ്ലാന്‍ഡ്‌സ് തിയേറ്ററിനു മുന്നില്‍ ഒരു ചരിത്രം കൂടി പിറന്നിരിക്കുകയാണ്. ആദ്യമായി തമിഴ് സിനിമാ ചരിത്രത്തില്‍ ഒരു നായികയുടെ സോളോ കട്ട് ഔട്ട് ഉയര്‍ത്തിയിരിക്കുകയാണ്.
തലയെടുപ്പോടെ സോളോ കട്ടൗട്ടില്‍ നിറഞ്ഞുനില്‍ക്കുകയാണ് നയന്‍താര. നയന്‍സിന്റെ പുതിയ ചിത്രമായ കണക്റ്റന്റെ റിലീസിനോട് അനുബന്ധിച്ചാണ് ചെന്നൈ നഗരത്തിലെ പ്രധാന തിയേറ്ററുകളില്‍ ഒന്നായ ആല്‍ബര്‍ട്ട്‌വുഡ്ലാന്‍ഡ്‌സ് തിയേറ്ററിനു മുന്നില്‍ നയന്‍താരയുടെ ഭീമാകാരമായ കട്ടൗട്ട് ഉയര്‍ന്നത്.
തെന്നിന്ത്യന്‍ സിനിമയിലെ ഒരേ ഒരു സൂപ്പര്‍സ്റ്റാര്‍ നായികയാണ് നയന്‍താര.
വിഘ്‌നേശ് ശിവന്റേയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ് കണക്റ്റിന്റെ നിര്‍മാതാക്കള്‍. അശ്വിന്‍ ശരവണനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനുപം ഖേര്‍, സത്യരാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഹൊറര്‍ മൂഡിലുള്ള ട്രെയിലര്‍ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ഇടവേളകളില്ല എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഹിന്ദിയിലും കണക്റ്റ്‌റിലീസ് ചെയ്യും.