Latest News

ഉടൻ തന്നെ ഞാൻ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകും; ബാലതാരമായ നയൻ‌താര ചക്രവർത്തി ഇനി നായിക ആവാൻ ഒരുങ്ങുന്നു

Malayalilife
ഉടൻ തന്നെ ഞാൻ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകും; ബാലതാരമായ നയൻ‌താര ചക്രവർത്തി ഇനി നായിക ആവാൻ ഒരുങ്ങുന്നു

ബാലതാരമായി നിരവധി സിനിമകളിൽ വന്ന നടിയാണ് നയൻതാര ചക്രവർത്തി. ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ചലച്ചിത്ര നടിയാണ് ബേബി നയന്താര എന്നറിയപ്പെടുന്ന നയന്ത ചക്രവർത്തി. മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, രജിനികാന്ത് തുടങ്ങി സൂപ്പര്‍ താരങ്ങളുടേത് ഉൾപ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുമുണ്ട് ബേബി നയൻതാര.

ഇപ്പോൾ ഈ ബാലതാരം നായിക ആകാൻ പോവുകയാണ് എന്നാണ് പറയുന്നത്. പഠനത്തിനായി അഭിനയം താൽക്കാലികമായി നിർത്തിയ നയൻതാര ചക്രവർത്തി സിനിമയിലേക്ക് തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്. ബേബി നയൻതാരയായിട്ടല്ല, നയൻതാരാ ചക്രവർത്തിയായി നായികയാവാനൊരുങ്ങിയാണ് വരവ്. ഉടൻ തന്നെ താൻ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് നയൻതാര അറിയിച്ചു. ഏപ്രിൽ 20 ന് തൻ്റെ പത്തൊമ്പതാം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് നയൻതാര തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്.

സിനിമയിൽ ബേബി നയൻതാര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോള്‍ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തിയായാണ്. രജിനിയുടെ ' കുസേലൻ ' എന്ന സിനിയിലൂടെ തമിഴ് - തെലുങ്ക് ഭാഷകളിലും അഭിനയിക്കുകയുണ്ടായി. റഹ്മാൻ്റെ ' മറുപടി ' യാണ് ഒടുവിലായി അഭിനയിച്ച ചിത്രം. 

nayanthara chakravarthy malayalam movie actress baby

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES