ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ അവതാരകയായിട്ടാണ് നവ്യയെ മലയാളികള്‍ കണ്ടത്. കൂടാതെ നൃത്ത പരിപാടികളിലും സ്റ്റേജ് ഷോകളിലും നടി സജീവമാണ്. അച്ഛനും അമ്മയും ഭര്‍ത്താവും മകനും അടങ്ങുന്നതാണ് നവ്യയുടെ കുടുംബം. തിരിച്ചുവരവില്‍ നാടന്‍ പെണ്‍കുട്ടി ലുക്കില്‍ നിന്നും മോഡേണ്‍ ലുക്കിലേക്കാണ് താരം എത്തിയത്. അഭിനയത്തില്‍ നിന്നും ഇടവേള എടുത്തങ്കിലും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും മറ്റും താരം സജീവമായിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു മകനുളള താരം ദിനം പ്രതി ചെറുപ്പമായി വരികയാണെന്നും ആരാധകര്‍ പറയുന്നു. ലോക്ക് ഡൌണ്‍ കാലത്ത് വീട്ടിനുള്ളില്‍ വീണുകിട്ടിയ അപ്രതീക്ഷിത ഒഴിവുവേളകള്‍ വിനോദപ്രദമായി ഉപയോഗിക്കുന്നതിന്റെ വിശേഷങ്ങളൊക്കെ നവ്യ ആരാധകരുമായി പങ്കുവെച്ചിരുന്നു. കൊച്ചിയിലെ റിസോര്‍്ട്ടില്‍ വച്ചുളള പിറന്നാള്‍ ആഘോഷവും അനിയന്റെ വിവാഹവിശേഷങ്ങളുമൊക്കെ താരം പങ്കുവച്ചിരുന്നു. നവ്യ നായര്‍ വലിയ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് മലയാള സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചുവരവ് നടത്തുന്നത്.
ഇപ്പോള്‍ മൂന്നാറില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. മൂന്നാറില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ താരം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുകയാണ്. മകനൊപ്പമാണ് താരം മൂന്നാറില്‍ എത്തിയത്. മൂന്നാറില്‍ അവധി ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് നവ്യ കൂടുതല്‍ ചെറുപ്പമായെന്നാണ് ആരാധകര്‍ പറയുന്നത്.