ഭർത്താവിനൊപ്പം അവധിക്കാല ആഘോഷം; നോർത്ത് ഇന്ത്യക്കാരിയായി നവ്യ നായർ

Malayalilife
topbanner
ഭർത്താവിനൊപ്പം അവധിക്കാല ആഘോഷം; നോർത്ത് ഇന്ത്യക്കാരിയായി നവ്യ നായർ

ബാലാമണിയായി മലയാളികള്‍ക്കിടയിലേക്ക് കടന്നു വന്ന് പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ തന്റെ പേരുറപ്പിച്ച നടിയാണ് പനവ്യ നായര്‍. വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള തിരിച്ചു വരവിലും വന്‍ വരവേല്‍പ്പാണ് മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ട നടിയ്ക്ക് നല്‍കിയത്. ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായി നില്‍ക്കുന്ന താരമിപ്പോള്‍ പങ്കുവച്ചിരുന്നു ചിത്രമാണ് വൈറലാകുന്നത്. താരം മകനോടൊപ്പം അവധിക്കാലം ആസ്വദിക്കാന്‍ എത്തിയ ചിത്രങ്ങളാണിത്. ഒരു നോര്‍ത്തിന്ത്യക്കാരിയെ പോലെ വേഷം ധരിച്ച് സുന്ദരിയായി എത്തിയ നവ്യയ്‌ക്കൊപ്പം ഷര്‍ട്ട് ഒക്കെ ഇന്‍സേര്‍ട്ട് ചെയ്ത് കുട്ടപ്പമായി മകന്‍ സായിയും ഉണ്ട്. അതുകൊണ്ടു തന്നെ ഇരുവരും മുംബൈയില്‍ അവധിയാഘോഷത്തില്‍ ആണെന്ന സൂചനയാണ് ആദ്യ ചിത്രങ്ങളില്‍ നിന്നും ലഭിച്ചത്.

 

നവ്യയുടെ ഭര്‍ത്താവ് സന്തോഷ് മുംബൈയില്‍ ബിസിനസ് ചെയ്യുകയാണ്. തിരക്കുള്ള ആളായതിനാല്‍ തന്നെ വല്ലപ്പോഴും വിശേഷ ദിവസങ്ങളില്‍ മാത്രമെ നാട്ടിലേക്ക് എത്താറുള്ളൂ. ഇവര്‍ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ ആരാധകര്‍ കണ്ടിട്ടും കാലമേറെയായി. ഇപ്പോള്‍ മകനൊപ്പമുള്ള നവ്യയുടെ ചിത്രങ്ങളും താജ് റെസ്റ്റോറന്റില്‍ നിന്നു ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും കണ്ടപ്പോള്‍ സ്ഥലം മുംബൈ തന്നെയാണെന്ന് ആരാധകര്‍ ഉറപ്പിച്ചു. പക്ഷെ, തങ്ങള്‍ കൊച്ചിയിലെ താജ് ഹോട്ടലില്‍ ആണെന്നാണ് നവ്യ പിന്നാലെ അറിയിച്ചത്. എങ്കിലും എവിടെ സന്തോഷ് ഏട്ടന്‍ എവിടെ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

 

എപ്പോഴും മകന്റെ ഒപ്പമുള്ള ചിത്രങ്ങളാണ് നവ്യ കൂടുതലും പങ്കുവെക്കാറുള്ളത്. അപ്പോഴൊക്കെയും ഭര്‍ത്താവിനെക്കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ട്. ഈ ചിത്രത്തിനും താഴെ കമന്റായി ആരാധകര്‍ ഇതുതന്നെയാണ് ചോദിക്കുന്നത്. എന്നാല്‍ തന്റെ ഭര്‍ത്താവ് അങ്ങനെ ക്യാമറയുടെ മുന്നില്‍ വരാറില്ല എന്നും ഞാന്‍ നടി ആയതുകൊണ്ട് അദ്ദേഹം വരണം എന്നുണ്ടോ എന്നൊക്കെ നവ്യ ചോദിച്ചിട്ടുണ്ട്. ഞാന്‍ അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് എതിര്‍പ്പില്ല അതുകൊണ്ട് അദ്ദേഹം ക്യാമറയുടെ മുന്നില്‍ വരണം എന്നുമില്ല. സായി ക്രിഷ്ണ എന്നാണ് മകന്റെ പേര്. മകനോടൊപ്പം ഉള്ള വിശേഷങ്ങളും ചിത്രങ്ങളും എപ്പോഴും നവ്യ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ കുറച്ച് മോഡേണ്‍ വേഷം ഒക്കെ ആണിഞ്ഞാണ് ബോംബയില്‍ താരം ചുറ്റുന്നത്. ഇതിനോടകം തന്നെ ആരാധകര്‍ ഈ ചിത്രങ്ങളെല്ലാം ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയില്‍ നല്ല സജീവമായ താരത്തിന് ഒരു മില്യന്‍ ഫോളോവേഴ്‌സിന് അപ്പുറം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ ഈ ചിത്രങ്ങളൊക്കെ നിമിഷംകൊണ്ട് ആരാധകരുടെ ശ്രദ്ധ കൈവരിക്കാറുമുണ്ട്.

 

2010ലാണ് മുംബൈയില്‍ ജോലിചെയ്യുന്ന സന്തോഷുമായി നവ്യ വിവാഹിതയായത്. അതിനുശേഷം കുറച്ചു നാള്‍ സിനിമയില്‍ സജീവമല്ലാതെ നിന്നെങ്കിലും ഒരുത്തി എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവ് മലയാളത്തിലേക്ക് നടത്തിയിരിക്കുകയാണ് താരം. വലിയ ഇടവേള ഒന്നുമല്ലെങ്കില്‍ കൂടിയും താരത്തിന്റെ ഒരു തിരിച്ചുവരവായി തന്നെ മലയാളികള്‍ ഈ ചിത്രത്തെ കാണുന്നു. അതുകൊണ്ടുതന്നെ ഈ ചിത്രത്തെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇടവേളയ്ക്കുശേഷം എത്തുമ്പോള്‍ ഉള്ളില്‍ ചെറിയൊരു ആശങ്കയുണ്ടായിരുന്നു. എന്നാല്‍, കഥയും കഥാപാത്രവും നല്‍കിയ ആത്മവിശ്വാസം വലുതായിരുന്നു. അധ്വാനിച്ച,് കുടുംബംപോറ്റാന്‍ പ്രയാസപ്പെടുന്ന, പരിഭവംകലര്‍ന്ന സ്‌നേഹത്തോടെ അന്യനാട്ടില്‍ക്കഴിയുന്ന ഭര്‍ത്താവിനോട് സംസാരിക്കുന്നവളാണ് കഥാനായിക. അവളെപ്പോലെ എത്രയോപേര്‍ നമുക്കുചുറ്റുമുണ്ട്. സാധാരണക്കാരിയായ ഒരുത്തിയുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറിവരുന്ന അസാധാരണകാര്യങ്ങളാണ് സിനിമ പറയുന്നതെന്ന് അന്ന് നവ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Read more topics: # navya nair dubai trip
navya nair dubai trip

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES