അന്ന് നരേനെ ആ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചു; ഒടിയനിലെ റോളിലേക്ക് എത്തിയതിനെക്കുറിച്ച് വ്യക്തമാക്കി ശ്രീകുമാര്‍ മേനോന്‍; ഒപ്പം നരേന് പിറന്നാള്‍ ആശംസയും

Malayalilife
topbanner
അന്ന് നരേനെ ആ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചു; ഒടിയനിലെ റോളിലേക്ക് എത്തിയതിനെക്കുറിച്ച് വ്യക്തമാക്കി ശ്രീകുമാര്‍ മേനോന്‍; ഒപ്പം നരേന് പിറന്നാള്‍ ആശംസയും

ടി വിദ്യയുമായി എത്തി മോഹന്‍ലാല്‍ അവിസ്മരണീയ പ്രകടനം കാഴ്ചവച്ച സിനിമയാണ് ഒടിയന്‍. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇടവേളയ്ക്ക് ശേഷം നരേനും പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ നരേന്റെ ജന്മദിനത്തില്‍ താരം ഒടിയനിലേക്ക് എത്താനുണ്ടായ സാഹചര്യം വ്യക്തമാക്കുകയാണ് സംവിധായകന്‍. 

നായകവേഷം ചെയ്തുപോകാനുള്ള കരിയര്‍ തീരുമാനത്തിലായിരുന്നു നരേനെന്നും ഫോണിലൂടെ കഥാപാത്രത്തെ വിശദീകരിച്ചു കൊടുത്തതിനു ശേഷമാണ് അദ്ദേഹം ഈ വേഷം ചെയ്യാന്‍ തീരുമാനിച്ചതെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. നരേന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ശ്രീകുമാര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നരേനെ ഞാന്‍ മുമ്പ് കണ്ടിട്ടോ സംസാരിച്ചിട്ടോ ഉണ്ടായിരുന്നില്ല... പക്ഷെ ഒടിയനിലെ പ്രകാശ് എന്ന കഥാപാത്രത്തിന് ഏറ്റവും അനിയോജ്യന്‍ നരേന്‍ ആണെന്ന് എനിക്ക് തോന്നി. അതുപ്രകാരം ആന്റണിയോടും ലാലേട്ടനോടും ഞാന്‍ സംസാരിച്ച ശേഷം നരേനെ വിളിച്ചു. നരേന്‍ നായക വേഷം മാത്രം ചെയ്തുപോകാനുള്ള കരിയര്‍ തീരുമാനത്തിലായിരുന്നു. ഞാന്‍ നരേനോട് ഫോണിലൂടെത്തന്നെ പ്രകാശ് എന്ന കഥാപാത്രം വിവരിച്ചുകൊടുത്തു. എല്ലാ സീനുകളും ലാലേട്ടന്‍, മഞ്ജു, പ്രകാശ് രാജ് തുടങ്ങിയവരുമായുള്ള കോമ്പിനേഷന്‍ സീനുകളാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ മൂന്നുപേരുമായി അഭിനയിക്കാനുള്ള അവസരമായിരുന്നു എന്ന് മനസിലാക്കികൊണ്ടുതന്നെ നരേന്‍ അത് പൂര്‍ണ്ണമായി ഉള്‍കൊണ്ട് അഭിനയിച്ചു. അഭിപ്രായത്തില്‍ പ്രകാശന്‍ എന്ന കഥാപാത്രം നരേന്റെ ജീവിതത്തിലെ മികച്ച റോളുകളില്‍ ഒന്നുതന്നെയാണ്.

പ്രകാശിന്റെ കഥാപാത്രങ്ങള്‍ എട്ടോ പത്തോ സീനുകളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു എങ്കിലും സിനിമയില്‍ ഉടനീളം പ്രകാശിന്റെ റഫറന്‍സുകളാണ്.. പ്രകാശന്റെ മരണമാണ് കഥയെ വഴിതിരിച്ചു വിടുന്നതും. മികച്ച റോളുകള്‍ എന്നത് കൂടുതല്‍ സീനുകള്‍ ഉള്ള റോള്‍ അല്ല എന്നും, ശക്തമായ സാനിധ്യം ഉള്ള റോളുക്കള്‍ ആണ് എന്നുള്ള തിരിച്ചറിവോടെ ഓടിയന്റെ സെറ്റില്‍ എത്തിയ നരേനോട് എനിക്ക് വ്യക്തിപരമായി ഒരു വലിയ സൗഹൃദം ഉണ്ടാവുകയും അത് വളരുകയും ചെയ്തു.

ഈ ജന്മദിനത്തില്‍
നരേന് എല്ലാ വിധ ഭാവുകങ്ങളും,
ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

നരേന്‍ എന്നുള്ള നടന്‍ അര്‍ഹിക്കുന്ന സ്ഥാനത്തേക്ക് എത്താന്‍
ഇപ്പോഴും യാത്ര തുടരുന്ന എന്റെ സുഹൃത്തിനു ആഗ്രഹിക്കുന്ന സ്ഥാനം ഉടന്‍ കൈവരികാന്‍ കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

Read more topics: # naren odiyan movie
naren birthday wishes sreekumar menon

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES