മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച നന്‍പകല്‍ നേരത്ത് മയക്കവുംബിജു മേനോനും വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ തങ്കവും ഒടിടി റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി 23ന് നന്‍പകല്‍ നേരത്ത് മയക്കം നെറ്റ്ഫ്‌ലിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും. മമ്മൂട്ടിയും നെറ്റ് ഫ്‌ലിക്‌സുമാണ് സ്ട്രീമിംഗ് തീയതി സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ഉറങ്ങാതെ കാത്തിരിക്കുക എന്ന കുറിപ്പോടെയാണ് നെറ്റ്ഫ്‌ലിക്‌സിന്റെ ട്വീറ്റ്.
ജനുവരി 19നായിരുന്നു നന്‍പകല്‍ തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് ആണ് തിയേറ്ററുകളിലെത്തിച്ചത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്, മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നീ വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി എത്തുന്നത്. ലിജോയുടെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥയൊരുക്കിയത്.രമ്യ പാണ്ഡ്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക്കുമാര്‍സ രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
തങ്കവും ഒടിടി റിലീസനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രമെത്തുക. ഫെബ്രുവരി 20 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ജനുവരിയില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചതും. ശ്യാം പുഷ്‌കരനായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ചിത്രം സംവിധാനം ചെയ്തിരുന്നത് സഹീദ് അരാഫത്താണ്.