Latest News

ഉറ്റ ചങ്ങാതിമാരുമായിട്ടുള്ള ചിത്രം പങ്കുവച്ച് നമിതാ പ്രമോദ്; മുഖം മറച്ച് സെല്‍ഫി പകര്‍ത്തിയ മീനാക്ഷിയേയും അടുത്ത് നില്‍ക്കുന്ന നാദിര്‍ഷയുടെ മകളേയും കണ്ടോ?

Malayalilife
ഉറ്റ ചങ്ങാതിമാരുമായിട്ടുള്ള ചിത്രം പങ്കുവച്ച് നമിതാ പ്രമോദ്; മുഖം മറച്ച് സെല്‍ഫി പകര്‍ത്തിയ മീനാക്ഷിയേയും അടുത്ത് നില്‍ക്കുന്ന നാദിര്‍ഷയുടെ മകളേയും കണ്ടോ?

തന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളെ പരിചയപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം നടി നമിത പ്രമോദ് ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. കൂട്ടുകാരികള്‍ മറ്റാരുമല്ല, നാദിര്‍ഷയുടെ മകള്‍ ആയിഷയും മറ്റെയാള്‍ ദിലീപിന്റേയും മഞ്ജുവാര്യരുടേയും മകള്‍ മീനാക്ഷിയുമാണ്. എന്നാല്‍ ഫോട്ടോ എടുക്കുന്ന മീനാക്ഷിയുടെ മുഖം മറഞ്ഞിരിക്കുകയാണ്. പെണ്‍കുട്ടി ആരെന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍.

'നിഴലുകള്‍', 'ബെസ്റ്റ് ഫ്രെണ്ട് ഫോര്‍ എവര്‍' എന്ന അടിക്കുറിപ്പോടെയാണ് നമിത ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷി സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും അത്ര സജീവമല്ലെങ്കിലും ആയിഷയ്‌ക്കൊപ്പമുള്ള ഡബ്‌സ്മാഷ് വിഡിയോകളുമെല്ലാം നേരത്തേ വൈറലായിരുന്നു. ഗിറ്റാര്‍ വായിച്ചുകൊണ്ട് മീനാക്ഷി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരുന്നു.

മീനാക്ഷിയുടെ സിനിമ ആരങ്ങേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു ഈ അടുത്തകാലം വരെ സജീവം. അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് മീനാക്ഷിയും സിനിമയിലെത്തുമോ എന്ന ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ടാണ് താരം ഡോക്ടര്‍ പഠനം തിരഞ്ഞെടുത്തത്. ചെന്നൈയിലെ കോളേജില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായിരുന്നു ഇപ്പോള്‍ മീനാക്ഷി.

namitha pramod shared dileep daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES