Latest News

ഡിസംബര്‍ 31ന് പുതു വര്‍ഷം ആഘോഷിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല;   നമ്മുടെ സംസ്‌കാരം ഏപ്രില്‍ 14ന് പുതുവര്‍ഷം ആഘോഷിക്കുന്നത്; പുതുവര്‍ഷം ആഘോഷ ആശംസ അറിയിച്ച് നടി നമിത പങ്ക് വച്ച വീഡിയോ വൈറലാകുമ്പോള്‍

Malayalilife
ഡിസംബര്‍ 31ന് പുതു വര്‍ഷം ആഘോഷിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല;   നമ്മുടെ സംസ്‌കാരം ഏപ്രില്‍ 14ന് പുതുവര്‍ഷം ആഘോഷിക്കുന്നത്; പുതുവര്‍ഷം ആഘോഷ ആശംസ അറിയിച്ച് നടി നമിത പങ്ക് വച്ച വീഡിയോ വൈറലാകുമ്പോള്‍

ലയാളികള്‍ക്ക് സുപരിചിതയായ താരങ്ങളില്‍ ഒരാളാണ് നമിത. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരം ഇടയ്ക്ക് സിനിമയില്‍ നിന്നും താരം ചെറിയ ഒരു ബ്രേക്ക് എടുത്തിരുന്നു എങ്കിലും ഇപ്പോള്‍ ശക്തമായി തിരിച്ചു ഒരുങ്ങുകയാണ് താരം. ഇപ്പോളിതാ നടി പങ്ക് വച്ച ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

ഡിസംബര്‍ 31 പുതുവര്‍ഷമായി ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നാണ് ബിജെപി നേതാവ് കൂടിയായ നമിത പങ്ക വച്ചത്. ഏപില്‍ 14ലെ തമിഴ് പുതുവര്‍ഷമാണ് ആഘോഷിക്കേണ്ടതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നടി തന്നെ വ്യക്തമാക്കി.

'സാധാരണ നമ്മളെല്ലാവരും ഡിസംബര്‍ 31ന് പുറത്തു പോയാണ് പുതു വര്‍ഷം ആഘോഷിക്കുന്നത്. അത് നമ്മുടെ സംസ്‌കാരമല്ല. നമ്മള്‍ അഭിമാനികളായ ഇന്ത്യക്കാരാണ്. എന്താണ് നമ്മുടെ സംസ്‌കാരം ഏപ്രില്‍ 14ന് പുതുവര്‍ഷം ആഘോഷിക്കുകയാണ് നമ്മുടെ തമിഴ് സംസ്‌കാരം.

സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കൂ. രാവിലെ എണീറ്റ് കുളിച്ച് അമ്പലത്തില്‍ പോയി ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കണം.'
രക്ഷിതാക്കളുടെ അനുഗ്രഹത്തോടെ ദിവസം മുഴുവന്‍ കുടുംബത്തോടൊപ്പം ആസ്വദിക്കൂ. ഡിസംബര്‍ 31 അല്ല നിങ്ങളുടെ പുതുവര്‍ഷാഘോഷം. ഏപ്രില്‍ 14 ആണ്. എല്ലാവര്‍ക്കും സന്തോഷകരമായ പുതുവര്‍ഷം നേരുന്നു.' അവര്‍ പറഞ്ഞു.

തമിഴ് സിനിമയിലെ മിന്നും താരമായിരുന്ന നമിത ഇപ്പോള്‍ രാഷ്ട്രീയത്തിലും സജീവമാണ്. 2019ല്‍ ബിജെപിയില്‍ ചേര്‍ന്ന ഇവര്‍ പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗമാണ്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്നാണ് ഇവര്‍ അംഗത്വം സ്വീകരിച്ചിരുന്നത്.

2002ല്‍ തെലുങ്ക് ചിത്രമായ സൊന്തയിലൂടെയാണ് നമിത ചലചിത്ര മേഖലയിലെത്തുന്നത്. ഏയ്, വ്യാപാരി, അഴകിയ തമിഴ്മകന്‍, ബില്ല തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ബ്ലാക് സ്റ്റാലിയന്‍, പുലിമുരുകന്‍ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

 

Read more topics: # നമിത
namitha POST about on newyear

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES