Latest News

തോളില്‍ ഇരുമുടിയുമായി മുഷ്ടി ചുരുട്ടി ഇങ്ക്വിലാബുമായി  ബിജുമേനോന്‍; ലാല്‍ ജോസ് ചിത്രം 'നാല്പത്തിയൊന്നിന്റെ മോഷന്‍ പോസ്റ്റര്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
തോളില്‍ ഇരുമുടിയുമായി മുഷ്ടി ചുരുട്ടി ഇങ്ക്വിലാബുമായി  ബിജുമേനോന്‍; ലാല്‍ ജോസ് ചിത്രം 'നാല്പത്തിയൊന്നിന്റെ മോഷന്‍ പോസ്റ്റര്‍ ചര്‍ച്ചയാകുമ്പോള്‍

ഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം നാല്പ്പത്തിയൊന്നിന്റെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലടക്കം ശ്രദ്ധേയമാവുകയാണ്.ബിജു മേനോനും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന സിനിമയുടെ ട്രെയിലര്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍  വ്യത്യസ്തമായ മോഷന്‍ പോസ്റ്ററും ചര്‍ച്ചയാവുകയാണ്.'ഇമോഷന്‍ പോസ്റ്റര്‍ ' എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഈ പോസ്റ്ററിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

ചെങ്കൊടിയുടെ പശ്ചാത്തലത്തില്‍ ഇരുമുടികെട്ടുമായി നില്‍ക്കുന്ന ബിജു മേനോന്‍ ആണ് മോഷന്‍ പോസ്റ്ററില്‍ ഉള്ളത്. ബിജു മേനോന്‍ അവതരിപ്പിക്കുന്ന ഇടതുപക്ഷാനുഭാവിയായ കഥാപാത്രം ഇരുമുടിക്കെട്ടേന്തി ശബരിമലയ്ക്ക് പോകുന്നതിന്റെ ചിത്രമാണ് പോസ്റ്ററില്‍. വലതുതോളില്‍ ഇരുമുടിക്കെട്ട് ഏന്തിയിരിക്കുന്ന നായകന്‍ മുദ്രാവാക്യത്തിനായി ഇടതുമുഷ്ടി ചുരുട്ടി പിടിച്ചിട്ടുമുണ്ട്.

ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് നാല്‍പത്തിയൊന്ന്. കണ്ണൂരില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ് സിനിമ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അന്തര്‍ദേശിയ നാടക പ്രവര്‍ത്തകര്‍ അടക്കം നിരവധി പുതുമുഖങ്ങളും ഈ സിനിമയില്‍ ശ്രദ്ധേയമായ റോളുകളില്‍ എത്തും.

തട്ടിന്‍പുറത്ത് അച്യുതന്‍ ആണ് ഇതിനു മുന്നേ പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം.നാല്‍പത്തിയൊന്ന് ലാല്‍ജോസിന്റെ ഇരുപത്തഞ്ചാം സംവിധാന സംരംഭം കൂടിയാണ്. ജി.പ്രജിത്ത്, അനുമോദ് ജോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.എസ് കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ബിജിപാല്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. നാല്‍പത്തിയൊന്ന് നവംബര്‍ ആദ്യ വാരം തീയറ്ററുകളില്‍ എത്തും.

nalpathiyonnu 41 motion poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES