Latest News

ദിവസവും ധരിക്കുന്നത് പുതിയ സാരി;സാരികള്‍ സൂക്ഷിക്കുവാന്‍ വേണ്ടി മാത്രമായി ഒരു വീട്; കൈയ്യിലുള്ളത് വര്‍ഷങ്ങളായി വാങ്ങിക്കൂട്ടിയ വലിയൊരു സാരി കളക്ഷന്‍; നടി നളിനി തന്റെ സാരിയോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
ദിവസവും ധരിക്കുന്നത് പുതിയ സാരി;സാരികള്‍ സൂക്ഷിക്കുവാന്‍ വേണ്ടി മാത്രമായി ഒരു വീട്; കൈയ്യിലുള്ളത് വര്‍ഷങ്ങളായി വാങ്ങിക്കൂട്ടിയ വലിയൊരു സാരി കളക്ഷന്‍; നടി നളിനി തന്റെ സാരിയോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുമ്പോള്‍

80കളിലും 90കളിലും സജീവമായി സിനിമാ മേഖലയില്‍ ഉണ്ടായിരുന്ന നടിമാരില്‍ ഒരാളായിരുന്നു നടി നളിനി. ഇതിലെ വന്നവര്‍ എന്ന സിനിമയിലൂടെ ആണ് താരം മലയാളത്തിലേക്ക് എത്തുന്നത്.1980 മുതല്‍ 1990 വരെ 19 ഓളം മലയാളചിത്രങ്ങളില്‍ സജീവമായി നിറഞ്ഞു നിന്ന നളിനി, വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തു. വിവാഹമോചനത്തിന് ശേഷം 2001ല്‍ രാവണപ്രഭുവിലൂടെ മലയാളത്തിലേക്ക് നളിനി വീണ്ടുമെത്തി. ചിത്രത്തില്‍ കൗണ്ടറുടെ ഭാര്യയുടെ വേഷമാണ് നളിനി അവതരിപ്പിച്ചത്.

ഇപ്പോളിതാ നടി തന്റ സാരി പ്രേമത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 365 ദിവസവും തനിക്ക് പുത്തന്‍ സാരി വേണമെന്ന് നിര്‍ബന്ധമാണെന്നാണ് നളിനി പറയുന്നത്.എനിക്ക് സാരികളോട് ഭയങ്കര ക്രേസ് ആണ്. ദിവസവും പുതിയ സാരി വേണം, 365 ദിവസവും പുതിയ സാരി വേണമെന്നത് എനിക്ക് നിര്‍ബന്ധമാണ്. എവിടെ പോയാലും സാരി വാങ്ങും. സാരികള്‍ സൂക്ഷിക്കാനായി ഒരു വീട് തന്നെ ഉണ്ട്. പല വര്‍ഷങ്ങളായുള്ള സാരിയുടെ വലിയൊരു കളക്ഷന്‍ തന്നെയുണ്ട്,നളിനി പറയുന്നു.

ടവേള, നവംബറിന്റെ നഷ്ടം, കൂലി, ആവനാഴി, അടിമകള്‍ ഉടമകള്‍, ഭൂമിയിലെ രാജാക്കന്മാര്‍ തുടങ്ങി നിരവധിയേറെ മലയാളചിത്രങ്ങളില്‍ നളിനി വേഷമിട്ടു
നടി ശോഭയുടെ ജീവിതത്തെ ആസ്പദമാക്കി കെജി ജോര്‍ജ് സംവിധാനം ചെയ്ത ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്എന്ന ചിത്രത്തില്‍ ശോഭയെ അവതരിപ്പിച്ചത് നളിനിയായിരുന്നു. ഈ ചിത്രത്തിലെ കഥാപാത്രം നളിനിയ്ക്ക് മലയാളത്തില്‍ ഏറെ പ്രശസ്തിയും പുരസ്‌കാരങ്ങളും നേടി കൊടുക്കുകയും ചെയ്തു.

1987-ല്‍ നടന്‍ രാമരാജനെ നളിനി വിവാഹം ചെയ്തു. പ്രണയവിവാഹമായിരുന്നു ഇത്. അരുണ, അരുണ്‍ എന്നിങ്ങനെ ഇരട്ടകുട്ടികളാണ് ഈ ദമ്പതികള്‍ക്ക്. 2000ല്‍ നളിനിയും രാമരാജനും വിവാഹമോചനം നേടി.

Read more topics: # നളിനി
nalini actress saree collection

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES