വീട്ടിലിരിന്നു എനിക്കിപ്പോ ചെയ്യാന്‍ ഇതേ സാധിക്കുകയുള്ളു; ബോയ്ക്കോട്ട് ചൈന ക്യാംപെയിനിനെ പിന്തുണച്ച് താരം ഗായകന്‍ നജീം അര്‍ഷാദ്

Malayalilife
topbanner
വീട്ടിലിരിന്നു എനിക്കിപ്പോ ചെയ്യാന്‍ ഇതേ സാധിക്കുകയുള്ളു;  ബോയ്ക്കോട്ട് ചൈന ക്യാംപെയിനിനെ പിന്തുണച്ച് താരം ഗായകന്‍ നജീം അര്‍ഷാദ്

റിയാലിറ്റി ഷോയില്‍ ജേതാവായ നജീം മിഷന്‍ 90 ഡെയ്‌സ് എന്ന ചിത്രത്തിന് പിന്നണി പാടിയാണ് സിനിമയിലേക്ക് എത്തിയത്. പിന്നീട് മലയാളത്തിലെ മുന്‍നിര നായകന്മാരുടെ ചിത്രങ്ങളിലും പാടാന്‍ അവസരം ലഭിച്ചു. കുരുക്ഷേത്ര, ചെമ്പട, ഡോക്ടര് ലവ്, കാസനോവ, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്, ഒരു ഇന്ത്യന് പ്രണയകഥ, ദൃശ്യം, വിക്രമാദിത്യന്, എന്റെ ഉമ്മാന്റെ പേര്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി നൂറിലധികം ചിത്രങ്ങളില് നജീം പിന്നണി പാടിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് അച്ഛനായ സന്തോഷവും താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ താന്‍ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത വിവരം താരം സോഷ്യല്‍മീഡിയ വഴി പങ്കുവച്ചിരിക്കയാണ്. ഇന്ത്യ  ചൈന വിഷയത്തില്‍ സൈന്യത്തിന് പിന്തുണ നല്‍കികൊണ്ട് ടിക് ടോക് ഉപേക്ഷിച്ചത്. എന്നാല്‍ ഇതിനെതിരെ ചിലര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കയാണ്.

'നമ്മുടെ സൈന്യത്തിനോട് ചെയ്യാന്‍ പറ്റുന്നത് എന്തായാലും ചെയ്യണം. വീട്ടിലിരിന്നു എനിക്കിപ്പോ ചെയ്യാന്‍ ഇതേ സാധിക്കുകയുള്ളു. നിങ്ങള്‍ ചെയ്യൂ. നമ്മുടെ ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ' എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ത്യയില്‍ ആരംഭിച്ച ബോയ്‌ക്കോട്ട് ചൈന ക്യാംപെയിനിനെ പിന്തുണച്ച് താരം രംഗത്ത് വന്നത്.ഇതിനുപിന്നാലെയാണ് നിരവധി ആളുകള്‍ താരത്തിന്റെ ഫേസ്ബുക്കില്‍ പൊങ്കാല ഇട്ട് എത്തിയത്. എന്നാല്‍ തനിക്കെതിരെ കമന്റുകള്‍ പങ്ക് വയ്ക്കുന്നവരോടും താരം കാര്യം പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ട്.

ആദ്യം ഗവ : മെന്റ് തീരുമാനിക്കട്ടെ...എന്നിട്ട് മതി. വെറുതെ സമയം കളയണ്ട ... ആ സമയത്ത് രണ്ട് പാട്ട് നമുക്ക് വേണ്ടി പാടൂ നജീം എന്നൊരാള്‍ കമന്റ് പങ്ക് വച്ചപ്പോള്‍ സര്‍ക്കാര്‍ അത് ചെയ്യില്ലല്ലോ, നമ്മള്‍ക്ക് സാധാരണക്കാരന്റെ രോദനം ഇങ്ങനെ ഒക്കെ അല്ലെ പറ്റൂ എന്നായിരുന്നു നജീം കുറിച്ചത്. മാത്രല്ല കൈയ്യില്‍ ഇരിക്കുന്ന ഫോണ്‍ കൂടി നശിപ്പിച്ചു കളയാന്‍ ചിലര്‍ പറയുമ്പോള്‍ തന്റേത് ഐ ഫോണ്‍ ആണെന്നും താരം മറുപടി നല്‍കി.

ജൂണ്‍ 15ന് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ക്യാംപെയിന്‍ രാജ്യത്ത് ശക്തമായത്. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ചൈനീസ് കമ്പനികളുടെ ടെലിവിഷനും മൊബൈല്‍ ഫോണുമെല്ലാം എറിഞ്ഞുപൊട്ടിച്ചു പ്രതിഷേധം അറിയിച്ചിരുന്നു

Read more topics: # najeem arshad,# deletes his,# tiktok account
najeem arshad deletes his tiktok account

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES