Latest News

നാട്ടിന്‍പുറത്തെ ചെറുപ്പക്കാരനായി വീണ്ടും ഫഹദ് ഫാസില്‍; ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ അടുത്ത ചിരിപ്പടക്കം; ഞാന്‍ പ്രകാശന്‍ ടീസറിന് വന്‍ വരവേല്‍പ്പ്

Malayalilife
നാട്ടിന്‍പുറത്തെ ചെറുപ്പക്കാരനായി വീണ്ടും ഫഹദ് ഫാസില്‍; ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ അടുത്ത ചിരിപ്പടക്കം; ഞാന്‍ പ്രകാശന്‍ ടീസറിന് വന്‍ വരവേല്‍പ്പ്

ഫഹദ് നായകനാകുന്ന ഞാന്‍ പ്രകാശന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. സത്യന്‍ അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്രീനിവാസന്‍ തിരക്കഥ എഴുതിയിരിക്കുന്നതെന്ന് പ്രത്യേകതയുമുണ്ട്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാടും ഫഹദ് ഒന്നിക്കുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

നിരവധി നര്‍മ്മരംഗങ്ങളുള്ളതായിരിക്കും ചിത്രമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റ പോസ്റ്ററും വൈറലായിരുന്നു. കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍സ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശന്‍ ! എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റര്‍ സത്യന്‍ അന്തിക്കാട് പുറത്തുവിട്ടത്. നിഖില വിമല്‍ ആണ് ചിത്രത്തില നായിക. ആക്ഷേപ ഹാസ്യമായിരിക്കും ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം.


അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെയാണെന്നാണ് സത്യന്‍ അന്തിക്കാട് നേരത്തെ പറഞ്ഞിരുന്നു. ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകും. ഒരു കഥാപാത്രത്തെ ഫഹദ് ഉള്‍ക്കൊള്ളുന്ന രീതിയില്‍ തന്നെ വ്യത്യാസങ്ങള്‍ പ്രകടമാണ്. അയാള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയം മുതല്‍ ഞാനത് അനുഭവിച്ചിട്ടുണ്ട്. ഫഹദിന്റെയുള്ളില്‍ ഒരു സംവിധായകനുണ്ടെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

najan prakashan movie trailer fahad fazil

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES