നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ നായകന്‍. കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലൂടെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ റാഫിയുടെ മകന്‍ മൊബിന്‍ റാഫി അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നു. അര്‍ജുന്‍ അശോകനൊപ്പം പ്രധാന വേഷത്തിലാണ് മൊബിന്‍ റാഫി എത്തുന്നത്.
ഷൈന്‍ ടേം ചാക്കോ, സലിംകുമാര്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചിത്രത്തിന്റെ രചന റാഫിയുടേതാണ്. കലന്തൂര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യമായാണ് അര്‍ജുന്‍ അശോകന്‍ നാദിര്‍ഷയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. പൂര്‍ണമായും കൊച്ചിയുടെ പശ്ചാത്തലത്തിലാണ് നാദിര്‍ഷ പുതിയ ചിത്രം ഒരുക്കുന്നത്.
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ്. പതിവ് ട്രാക്കില്‍ നിന്ന് മാറി നാദിര്‍ഷ സംവിധാനം ചെയ്ത കഴിഞ്ഞ ചിത്രമായ ഈശോ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതായിരുന്നു. ജയസൂര്യയും നമിത പ്രമോദും ആണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. അതേസമയം രോമാഞ്ചത്തിന്റെ വലിയ വിജയത്തിനുശേഷം നിരവധി ചിത്രങ്ങളുമായി യാത്രയിലാണ് അര്‍ജുന്‍ അശോകന്‍. ചാവേര്‍, ഖജുരാ ഹോ ഡ്രീംസ്, ഓളം,? ത്രിശങ്കു തുടങ്ങിയ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. നായകനായി അവസാനം തിയേറ്ററില്‍ എത്തിയ പ്രണയ വിലാസം മികച്ച സ്വീകാര്യത നേടിയിരുന്നു