ബിജു മേനോന്‍, ഗുരു സോമസുന്ദരം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങ ളാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാംമുറ ഹിന്ദിയിലേക്ക്. ബോളിവുഡ് ചിത്രം അന്ധാധൂന്‍ നിര്‍മിച്ച മാച്ച് ബോക്‌സ് പ്രൊഡക്ഷന്‍സാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. സസ് പെന്‍സ് ത്രില്ലറിനൊപ്പം സമൂഹത്തിന് സന്ദേശം നല്‍കുന്ന കഥ ആകര്‍ഷിച്ചതായി മാച്ച് ബോക് സ് പ്രൊഡക്ഷന്‍സ് ഉടമ സഞ്ജയ് റൗത്ര അറിയിച്ചു.
ചിത്രത്തിന്റെ ആഗോളതല വിതരണം തമിഴിലെ പ്രശസ്ത സിനിമ നിര്‍മാണ വിതരണ കമ്പനിയായ ലൈക പ്രൊഡക്ഷന്‍സ് ഏറ്റെടുത്തിരുന്നു. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍,ശ്യാം ജേക്കബ്, ദിവ്യ പിള്ള, സുരഭി സന്തോഷ്, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ഷൈനി സാറ ,ഋഷി സുരേഷ്, എന്നിവരാണ് മറ്റ് താരങ്ങള്‍. സൂരജ്.വി.ദേവ് രചന നിര്‍വഹിക്കുന്നു.ഛായാഗ്രഹണം ലോകനാഥന്‍. യു. എഫ്. ഐ മോഷന്‍ പിക്‌ചേഴ്സ്, ലഷ്മി നാഥ് ക്രിയേഷന്‍സ്, സെലിബ്രാന്റ് എന്നീ ബാനറുകളില്‍ കിഷോര്‍ വാര്യത്ത് (യു.എസ്.എ) സുധീഷ് പിള്ള, ഷിബു അന്തിക്കാട്. എന്നിവ ര്‍ ചേര്‍ന്നാണ് നിര്‍മാണം.