ധമാക്കയിലെ ശക്തിമാന്‍ കഥാപാത്രം പുലിപാലു പിടിച്ചതിന് പിന്നാലെ വിശദീകരണം നല്‍കാന്‍ തയ്യാറെന്ന് സംവിധായകന്‍ ഒമര്‍ ലുല്ലു. ധമാക്കയിലെ ഒരു രംഗത്തിലാണ് നടന്‍ മുകേഷ് ശക്തിമാനായി വേഷമിട്ട് രംഗത്തെത്തിയത്. എന്നാല്‍ ചിത്രത്തിലെ ഈ വേഷം പകര്‍പ്പവാകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മുകേഷ് ഖന്ന രംഗത്തെത്തിയിരിക്കുന്നത്.
ഈ ചിത്രത്തില്‍ ശക്തിമാനായി മുകേഷ് വേഷം ധരിച്ചു നില്‍ക്കുന്ന ചിത്രം വൈറല്‍ ആയിരുന്നു. ഇതേത്തുടര്‍ന്നാണ് ശക്തിമാനായി വേഷമിടുകയും ദൂരദര്‍ശന് വേണ്ടി പരമ്പര നിര്‍മ്മിക്കുകയും ചെയ്ത മുകേഷ് ഖന്ന പരാതിയുമായെത്തിയത്. തന്നോട് അനുവാദം ചോദിക്കാതെ മലയാള ചിത്രത്തില്‍ ശക്തിമാന്റെ വേഷം കണ്ടതിനാലാണ് ഫെഫ്ക യൂണിയന് മുകേഷ് ഖന്ന പരാതി സമര്‍പ്പിച്ചത്.
ഒമര്‍ ലുലു ചിത്രത്തില്‍ മുകേഷിന് ആദ്യന്തം ശക്തിമാനായി വേഷമില്ലെന്നും, ഒരു ചെറിയ രംഗത്തില്‍ മാത്രമുള്ള സാന്നിധ്യമാണെന്നും, പരാതി ലഭിച്ച സാഹചര്യത്തില്‍ വിശദീകരണം നല്‍കുമെന്നും ഒമര്‍ ലുലു ഔദ്യോഗിക വൃത്തങ്ങളിലൂടെ വ്യക്തമാക്കുന്നു.
വിശദീകരണം തൃപ്തികരമായി പരാതിക്കാരന് തൊന്നിയില്ലെങ്കില്‍ മാത്രം ചിത്രത്തില്‍ നിന്നും രംഗം മുറിച്ചുമാറ്റുന്നതിനെപ്പറ്റി ആലോചിക്കുമെന്നും ഒമര്‍ ലുലു പറയുന്നു.നിലവില്‍ ചിത്രീകരണം നടക്കുന്ന ചിത്രം നവംബര്‍ മാസം റിലീസ് പ്രതീക്ഷിക്കുന്നു. അരുണ്‍, നിക്കി ഗില്‍റാണി എന്നിവരാണ് നായികാ നായകന്മാര്‍.