എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലിച്ചിത്രം 'മനോരഥങ്ങള്‍' ട്രെയിലര്‍ പുറത്തിറങ്ങി. എം ടിയുടെ ജന്മദിനമായ ജൂലൈ 15ന് കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്. ആന്തോളജിയിലെ 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന സിനിമ സംവിധായകന്‍ രഞ്ജിത്ത് ആണ് ഒരുക്കുന്നത്.
ലിജോ പെല്ലിശേരി പുതിയ സിനിമകളുടെ തിരക്കിലായതിനാലാണ് രഞ്ജിത് ഈ പ്രൊജക്ട് ഏറ്റെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. എം.ടി വാസുദേവന്‍ നായരുടെ ആത്മകഥാംശമുള്ള പികെ വേണുഗോപാല്‍ എന്ന നായകനായി മമ്മൂട്ടിയെത്തും.ഇപ്പോള്‍ എം.ടിയുടെ അരികില്‍ നില്‍ക്കുന്ന സംവിധായകന്‍ രഞ്ജിത്ത് ചിത്രം ശ്രദ്ദ നേടുകയാണ്.
നിന്റെ ഓര്‍മ്മക്ക് എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്ന നിലക്ക് എം.ടി വാസുദേവന്‍ നായര്‍ എഴുതിയ യാത്രാക്കുറിപ്പാണ് കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്. എം.ടി വാസുദേവന്‍ നായരുടെ പത്ത് രചനകളെ ആധാരമാക്കിയൊരുങ്ങുന്ന പത്ത് സിനിമകളില്‍ മറ്റുള്ളവ പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ്, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട്, എം.ടിയുടെ മകള്‍ അശ്വതി വി.നായര്‍,ശ്യാമപ്രസാദ് എന്നിവരാണ് സംവിധാനം ചെയ്യുന്നത്. ശിലാലിഖിതം, ഓളവും തീരവും എന്നീ സിനിമകളാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത്.
ശ്രീലങ്കയില്‍ ജോലിചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്നു കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മയാണ് കടുഗണ്ണാവ.എം.ടിയുടെ ആത്മാംശമുള്ള കഥയാണ് കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്.വിനീത്, അനുമോള്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓളവും തീരവും, ബിജു മേനോനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ശിലാഗീതങ്ങള്‍, സിദ്ദിഖിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അഭയംതേടി, നരേന്‍, പാര്‍വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത കാഴ്ച, ഇന്ദ്രന്‍സ്, നെടുമുടിവേണു, സുരഭിലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത സ്വര്‍ഗം തുറക്കുന്ന സമയം, എം.ടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത മധുബാല, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വില്പന, ഇന്ദ്രജിത്ത്, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കടല്‍ക്കാറ്റ്, ഫഹദ് ഫാസില്‍ നായകനായി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഷെര്‍ലക് എന്നിവയാണ് മറ്റു ചിത്രങ്ങള്‍.