Latest News

ഷെയിൻ നിഗം - സണ്ണി വെയ്ൻ ഒന്നിക്കുന്ന ചിത്രം “വേല”; സിനിമയുടെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

Malayalilife
ഷെയിൻ നിഗം - സണ്ണി വെയ്ൻ ഒന്നിക്കുന്ന  ചിത്രം “വേല”; സിനിമയുടെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാന്നറിൽ എസ് ജോർജ് നിർമ്മിക്കുന്ന ഷെയിൻ നിഗം, സണ്ണി വെയ്ൻ ചിത്രത്തിന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയയിലൂടെ അന്നൗൻസ് ചെയ്തു . "വേല" എന്നാണ് ചിത്രത്തിന്റെ പേര്. ശ്യാം ശശി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ക്രൈം ഡ്രാമാ ഗണത്തിൽപെടുത്താവുന്ന ചിത്രത്തിൽ തന്റെ കരിയറിലെ ആദ്യ പോലീസ് വേഷത്തിൽ ഷെയിൻ നിഗം എത്തുന്നു എന്ന പ്രത്യേകത ഉണ്ട്. എം സജാസ് ആണ് വേലയുടെ തിരക്കഥ. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ.

പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ സിദ്ധാർഥ് ഭരതനും അഥിതി ബാലനുമാണ്.

'വിക്രം വേദ', 'കൈദി' മുതലായ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം.സി.എസ്സ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്ര സംയോജനം : മഹേഷ്‌  ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ സിംഗ് , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ : ലിബർ ഡേഡ് ഫിലിംസ്, കലാ സംവിധാനം : ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രലങ്കാരം :ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി: കുമാർ ശാന്തി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിങ്. ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്.  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ.പ്രൊഡക്ഷൻ മാനേജർ മൻസൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ.അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ. മേക്കപ്പ് : അമൽ ചന്ദ്രൻ , സംഘട്ടനം : പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓൾഡ് മംഗ്‌സ്, പി ആർ ഓ: പ്രതീഷ് ശേഖർ.

movie vela tittle poster release out

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES