കുട്ടികളോടുള്ള സ്നേഹ വാത്സല്യത്തിന്‍റെ കഥയുമായി മലയാളത്തിലിതാ പുതിയ ചിത്രം 'ഏട്ടന്‍' വരുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഡെലിവറി ജെറ്റിന്‍റെ പുതു ചലച്ചിത്ര സംരംഭമായിട്ടാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ട്രയൂണ്‍ പ്രൊഡക്ഷന്‍സ് - ജെറ്റ് മീഡിയയുടെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിച്ച നവാഗതനായ പ്രദീപ് നാരായണന്‍ 'ഏട്ടന്‍' സംവിധാനം ചെയ്യുന്നു. സിനിമയുടെ ചിത്രീകരണം ഈ മാസം 19 ന് അതിരപ്പളളിയില്‍ ആരംഭിക്കും. ചിത്രത്തിന്‍റെ പൂജ കൊച്ചി കളമശ്ശേരിയിലെ ജെറ്റ് മീഡിയയുടെ ഓഫീസില്‍ നടന്നു.
നവാഗത ബാലതാരം ലാല്‍കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഏട്ടന്‍ ഒട്ടേറെ പുതുമയുള്ള ചിത്രമാണ്. കുട്ടികളുടെ ജീവിതം പ്രമേയമായി മലയാളത്തില്‍ ഏറെ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് 'ഏട്ടന്‍'. കുട്ടികളുടെ ചിത്രങ്ങളിലെ പതിവ് ശൈലികള്‍ വിട്ട് ഒരു കൊമേഴ്സ്യല്‍ ചിത്രത്തിന്‍റെ ബാക്ക്ഗ്രൗണ്ടില്‍ ഒരുക്കുന്ന ഏട്ടന്‍ തികച്ചും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണെന്ന് നിര്‍മ്മാതാവ് സുനില്‍ അരവിന്ദ് പറഞ്ഞു. ചിത്രം തികച്ചും റിയല്‍ ലൈഫാണ്. മലയാളത്തില്‍ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമകള്‍ ഉണ്ടാകണമെന്ന താല്പര്യത്തില്‍ നിന്നാണ് ജെറ്റ് മീഡിയ ചലച്ചിത്ര നിര്‍മ്മാണ മേഖലയില്‍ ശ്രദ്ധയൂന്നുന്നതെന്നും സുനില്‍ അരവിന്ദ് ചൂണ്ടിക്കാട്ടി. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പൊരുതുന്ന ഒരു ബാലന്‍റെ ജീവിതം മാത്രമല്ല ഏട്ടന്‍. പ്രകൃതി, സമൂഹം, സഹജീവികളോടുള്ള മനോഭാവം ഒക്കെ ചിത്രത്തില്‍ ഒപ്പിയെടുക്കുന്നുണ്ടെന്ന് സംവിധായകന്‍ പ്രദീപ് നാരായണന്‍ വ്യക്തമാക്കി. പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് പ്രകാശം പരത്തുന്ന ജീവിതങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ചിത്രം കൂടിയാണ് ഏട്ടന്‍ എന്ന് സംവിധായകന്‍ പറഞ്ഞു.
അനശ്വര ചലച്ചിത്ര പ്രതിഭ ലോഹിതദാസിനൊപ്പം മലയാള സിനിമയില്‍ പ്രവര്‍ത്തിച്ചുവന്ന ആന്‍സന്‍ ആന്‍റണിയാണ് ഏട്ടന്‍റെ കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ചിത്രത്തിന്‍റെ കഥ ജീവിത ഗന്ധിയാണ്. പച്ചയായ ജീവിതത്തെ അലങ്കാരങ്ങളില്ലാതെ തിരക്കഥാകൃത്ത് ആന്‍സന്‍ ആന്‍റണി അവതരിപ്പിക്കുന്നതും ഏട്ടനെ സമീപകാല മലയാള സിനിമകളില്‍ നിന്നും ഏട്ടനെ വ്യത്യസ്തമാക്കുന്നു. രാജ്യത്തെ പ്രമുഖ ആക്റ്റിവിസ്റ്റും എഴുത്തുകാരനും ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടനുമായ ബാവ ചെല്ലദുരൈ ഏട്ടനില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിത്രത്തിന്‍റെ മറ്റൊരു പുതുമയാണ്. ആക്ഷനും സസ്പെന്‍സും ത്രില്ലും, രണ്ട് പാട്ടുകളുമുള്ള ഏട്ടന്‍ ചാലക്കുടി, അതിരപ്പള്ളി, കൊച്ചി എന്നിവിടങ്ങളിലായി ഒറ്റെ ഷെഡ്യൂളില്‍ പൂര്‍ത്തീകരിക്കും.
വിജയ് ബാബു, ലാല്‍കൃഷ്ണ, ഡോ. കലാമണ്ഡലം രാധിക, ബാവ ചെല്ലദുരൈ, കൊച്ചുപ്രേമന്‍, അനീഷ് ജി മേനോന്‍, ആല്‍ബിന്‍ ജെയിംസ്, സുനില്‍ അരവിന്ദ്, ദേവകി, ദിയ ഫര്‍സീന്‍, കോബ്ര രാജേഷ്, ഡോ. ദിവ്യ, ഹരിദാസ് യു, സുരേഷ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.