മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരന്‍പിന് ആശംസകളുമായി പോസ്റ്ററൊട്ടിച്ച് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത്. സിനിമയുടെ പോസ്റ്ററൊട്ടിക്കുന്ന ഫാന്‍സുകാരുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്തുണയുമായി ആരാധകരും രംഗത്തെത്തിയിരുന്നു. ഇടയ്ക്ക് മോഹന്‍ലാലിനും മമ്മൂട്ടിക്കും വേണ്ടി പോരടിക്കുമെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൂടി ചെയ്യുമെന്ന് തെളിയിച്ചിരിക്കുകയാണ് ഫാന്‍സ് പ്രവര്‍ത്തകര്‍.
' മഹാനടന്റെ പേരിനോട് അന്‍പ് ആദരവ് 'എന്ന് തലക്കെട്ടോടുകൂടിയാണ് ലാല്‍ ഭക്തന്‍ എന്ന പേരില്‍ ലാലേട്ടന്‍ ഫാന്‍സ് മമ്മൂക്കയുടെ പേര്‍പിന് ആശംസകളുമായി പോസ്റ്റര്‍ പതിച്ചത്.
മോഹന്‍ലാല്‍ ഫാന്‍സിന്റെ പ്രവര്‍ത്തിക്ക് കൈയ്യടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സിനിമയ്ക്ക് ആവശ്യമെന്നും, താരപദവി നോക്കാതെ തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യണമെന്നും, എന്നും നല്ല സിനിമകളെ പിന്തുണയ്ക്കണമെന്നുമൊക്കെയാണ് കമന്റുകള്‍ എത്തുന്നത്.
ഒടിയന്‍ സിനിമ റിലീസ് ചെയ്ത് ആദ്യദിനം പിന്നിടുന്നതിനിടയിലായിരുന്നു ചെരിപ്പ് മാല തൂക്കിയും പോസ്റ്റര്‍ വലിച്ച് കീറിയും മമ്മൂട്ടി ഫാന്‍സ് എന്ന പേരില്‍ ചിലര്‍ പ്രതിഷേധിച്ചത്. എന്നാല്‍ ഇതിന് മധുരപ്രതികാരം തന്നെയാണ് മോഹന്‍ലാല്‍ ഫാന്‍സ് നല്‍കിയത്. മോഹന്‍ലാല്‍ ഫാന്‍സിന്റെ മാന്യത കണ്ടുപഠിക്കണമെന്നും കമന്റുകള്‍ എത്തുന്നുണ്ട്.