മോഹന്‍ലാല്‍ സംവിധായകനും നായകനുമായ 'ബറോസ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തുമെന്ന് അണിയപ്രവര്‍ത്തകര്‍ അറിയിച്ച് കഴിഞ്ഞു. എന്നാലിപ്പോള്‍ ചിത്രത്തിനെതിരെ ആരോപണവുമായി എഴുത്തുകാരന്‍ രംഗത്തെത്തിയതോടെ റിലീസും ആശങ്കയിലായിരിക്കുകയാണ്.
ബറോസി'നെതിരെ പകര്‍പ്പവകാശ ലംഘനം ആരോപിച്ച് ജര്‍മ്മന്‍ മലയാളിയായ എഴുത്തുകാരന്‍ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആണ് രംഗത്തെത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 'ബറോസ് - ദി ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമ'യുടെ നിര്‍മ്മാതാക്കള്‍ക്ക് ജോര്‍ജ് വക്കീല്‍ നോട്ടീസ് അയച്ചു. ബറോസിന്റെ കഥയും 2008-ല്‍ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ എഴുതി പുറത്തിറക്കിയ 'മായ' എന്ന നോവലും തമ്മില്‍ സാമ്യമുണ്ട് എന്നാണ് അവകാശപ്പെടുന്നത്.
ജിജോ പുന്നൂസ് എഴുതിയ നോവല്‍ തിരക്കഥയാക്കിയതാണ് ബറോസ് എന്നായിരുന്നു പ്രഖ്യാപിച്ചപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. ഡി ഗാമാസ് ട്രഷര്‍ നോവലാണ് സിനിമയാകുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ നിന്ന് വ്യക്തമായത്. എന്നാല്‍ പിന്നീട് ബറോസ് തന്റെ തിരക്കഥയല്ലെന്ന് വ്യക്തമാക്കി ജിജോ പുന്നൂസ് എത്തിയിരുന്നു. ടി കെ രാജീവ് കുമാര്‍ തന്റെ തിരക്കഥ മാറ്റി എഴുതിയതാണ് എന്ന് സംവിധായകനുമായ ജിജോ പുന്നൂസ് വ്യക്തമാക്കിയിരുന്നു.
മായ എന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്റ നോവലാണ് മോഹന്‍ലാലിന്റെ ബറോസ് എന്ന സിനിമ ആകുന്നതെന്നാണ് ജോര്‍ജ് തുണ്ടിപ്പറമ്പില്‍ വാദിക്കുന്നത്. മായയുടെ കോപ്പി രാജീവ് കുമാറിന് തന്റെ സുഹൃത്ത് നല്‍കിയിരുന്നു. ജിജോ പുന്നൂസുമായി ചേര്‍ന്ന് നോവല്‍ സിനിമയാക്കും എന്ന് രാജീവ് കുമാര്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു എന്നും ജോര്‍ജ് അവകാശപ്പെടുന്നു. മായ എന്ന പതിനെട്ടുകാരിയുടെ കാഴ്ചപ്പാടിലൂടെയാണ് തന്റെ നോവല്‍ എന്നും മോഹന്‍ലാലിന്റെ ബറോസ് സിനിമയുടെ പ്രമേയവുമായി സാമ്യം ഉണ്ടെന്നും ജോര്‍ജ് പറയുകയും ചെയ്യുന്നു.
ബറോസ് റിലീസ് ചെയ്യാതിരിക്കാന്‍ ചിത്രത്തിന്റെ സംവിധായകന്‍ മോഹന്‍ലാലിനും ജിജോയ്ക്കും രാജീവ് കുമാറിനും ആരോപണം ഉന്നയിച്ച ജോര്‍ജ് ലീഗല്‍ നോട്ടീസയച്ചിട്ടുണ്ട്. നിധി കാക്കുന്നതാണ് മായയുടെയും പ്രമേയം. മായ എന്ന പുസ്തകവുമായി ബറോസ് സിനിമയുടേതായി പ്രചരിക്കുന്നവയുമായി സാമ്യം ഉണ്ടെന്ന് ബോധ്യമായെന്നും പറയുന്നു .സംവിധായകന്‍ മോഹന്‍ലാല്‍ ജോര്‍ജ് തുണ്ടിപ്പറമ്പിലിന്റെ ആരോപണത്തില്‍ പ്രതികരിച്ചിട്ടില്ല.
സെപ്റ്റംബര്‍ 12ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കാപ്പിരി മുത്തപ്പന്‍ എന്ന അര്‍ദ്ധദൈവത്തെക്കുറിച്ച്, ഫോര്‍ട്ട് കൊച്ചിയില്‍ പ്രചാരത്തിലുള്ള മിഥ്യയാണ് മായ എന്ന നോവലിന്റെ പ്രമേയം. കാപ്പിരി മുത്തപ്പന്‍ ഒരു ആഫ്രിക്കന്‍ അടിമയുടെ ആത്മാവാണെന്ന് വിശ്വസിക്കപ്പെടുകയും, തന്റെ പിന്‍ഗാമി പോര്‍ച്ചുഗലില്‍ നിന്ന് വരുന്നതുവരെ നിധികള്‍ സംരക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കുകയും ചെയ്യുന്നതാണ് നോവലിന്റെ പ്രമേയം. 2008 ഏപ്രിലില്‍ കൊച്ചിയില്‍ വച്ചു നടന്ന നോവലിന്റെ പ്രകാശനചടങ്ങ് നിര്‍വ്വഹിച്ചത് എഴുത്തുകാരനും രാഷ്ട്രീയ നേതാവുമായ ശശി തരൂര്‍ ആയിരുന്നു.
കാപ്പിരി മുത്തപ്പന്റെ പുരാണകഥ പ്രചാരത്തിലുള്ളതാണെന്നും അതിനു പകര്‍പ്പവകാശമില്ലെന്നും ജോര്‍ജ്ജ് തന്റെ വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ മിത്തിനെ കഥാസന്ദര്‍ഭമാക്കി, പതിനെട്ടുകാരിയായ ഒരു പെണ്‍കുട്ടിയെ കഥാപാത്രമാക്കിയാണ് താന്‍ നോവല്‍ വികസിപ്പിച്ചെടുത്തതെന്നും ജോര്‍ജ് പറയുന്നു. കാപ്പിരിയെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാനും ആശയവിനിമയം നടത്താവനും കഴിയുന്ന ഏക വ്യക്തിയാണ് നോവലിലെ മായ. ഈ സ്റ്റോറിലൈന്‍ പകര്‍പ്പവകാശ പരിരക്ഷിതമാണെന്നാണ് വക്കീല്‍ നോട്ടീസില്‍ ജോര്‍ജ് വിശദീകരിക്കുന്നത്.
ജിജോ പുന്നൂസിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ഏതാനും അധ്യായങ്ങള്‍ അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഗ്രൂപ്പായ നവോദയയുടെ വെബ്സൈറ്റില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിപണിയില്‍ ഒരിടത്തും തനിക്ക് ഇത്തരമൊരു നോവല്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ പ്രസിദ്ധീകരിച്ച അധ്യായങ്ങളില്‍ നിന്ന് മായ എന്ന തന്റെ പുസ്തകത്തിന് സമാനമായ നിരവധി പോയിന്റുകള്‍ കണ്ടെത്തിയെന്നുമാണ് ജോര്‍ജ് അവകാശപ്പെടുന്നത്.
2016ല്‍ മായയുടെ കഥ സിനിമയാക്കണം എന്ന ആഗ്രഹത്തില്‍, നോവലിന്റെ ഒരു കോപ്പി തന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ രാജീവ് കുമാറിന് കൊണ്ടുപോയി നല്‍കിയിരുന്നെന്നും ജോര്‍ജ്ജ് പറയുന്നു.
മലയാളത്തിലെ ആദ്യ 3ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ കൂടിയായ ജിജോ പുന്നൂസ് വര്‍ഷങ്ങളായി സിനിമയില്‍ സജീവമല്ല. ഒരു ആഫ്രോ ഇന്ത്യന്‍ പോര്‍ച്ചുഗീസ് മിത്തിനെക്കുറിച്ച് 2017ല്‍ ജിജോ പുന്നൂസ് എഴുതിയ ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബറോസ് ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ പിന്നീട് ഇത് തന്റെ തിരക്കഥയല്ലെന്നും സംവിധായകന്‍ ടികെ രാജീവ് കുമാറിന്റെ സഹായത്തോടെ മോഹന്‍ലാല്‍ തന്റെ തിരക്കഥയില്‍ പല മാറ്റങ്ങളും വരുത്തിയെന്നും ജിജോ പുന്നൂസ് വ്യക്തമാക്കിയിരുന്നു.
ന്തായാലും, പകര്‍പ്പവകാശ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ ചിത്രം റിലീസ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിജോ, മോഹന്‍ലാല്‍, ടി കെ രാജീവ് കുമാര്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്ക് ജോര്‍ജ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.