മോഹന്‍ലാലിന് പുതുപുത്തന്‍ റെയ്ബാന്‍ ഗ്ലാസ് സമ്മാനിച്ച് സംവിധായകന്‍ ഭദ്രന്‍. മോഹന്‍ലാല്‍ റെയ്ബാന്‍ ഗ്ലാസ് അണിഞ്ഞ് ഡബ് ചെയുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 'സ്ഫടികം' സിനിമയുടെ റി റിലീസിങുമായി ബന്ധപ്പെട്ടാണ് ഭദ്രന്റെയും മോഹന്‍ലാലിന്റെയും ഈ കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയിലെ മോഹന്‍ലാല്‍ തന്നെ പാടി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ഗാനമായ 'ഏഴിമലൈ പൂഞ്ചോല' എന്ന ഗാനത്തിന് പുതിയ പതിപ്പ് താരം തന്നെ വീണ്ടും പാടുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. പാട്ട് റെക്കോര്‍ഡ് ചെയ്യുകയാണ് ഭദ്രനൊപ്പം മോഹന്‍ലാല്‍. താരം പാടുമ്പോള്‍ അതിനനുസരിച്ച് താളം പിടിക്കുന്ന ഭദ്രനെ വീഡിയോയില്‍ കാണാം.
മോഹന്‍ലാല്‍ ആടുതോമയായും തിലകന്‍ ചാക്കോമാഷായും അഭ്രപാളികളില്‍ ജീവിച്ച 'സ്ഫടികം' മലയാള സിനിമയിലെ കള്‍ട്ട് ചിത്രങ്ങളില്‍ ഒന്നാണ്. അധ്യാപകനായ അച്ഛനും അച്ഛന്റെ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരാന്‍ പ്രയാസപ്പെടുന്ന മകനുമായി തിലകനും മോഹന്‍ലാലും അഭിനയിച്ചു അനശ്വരമാക്കിയ ചിത്രം.
'സ്ഫടികം' സിനിമയുടെ റി റിലീസ് വാര്‍ത്തകള്‍ പുറത്ത് വന്നതു മുതല്‍ ആവേശഭരിതരായി കാത്തിരിക്കുകയാണ് ആരാധകര്‍ക്ക് ആവേശമായിരിക്കുകയാണ് പുതിയ അപ്‌ഡേറ്റുകളും തങ്ങളുടെ പ്രിയപ്പെട്ട തോമാച്ചായനെ ബിഗ്സ്‌ക്രീനില്‍ വീണ്ടും കാണാനുള്ള ആകാംക്ഷയിലാണ്.
സ്ഫടികം' സിനിമയുടെ റി മാസ്റ്റര്‍ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും. ഒരു കോടി രൂപ മുകളില്‍ നിര്‍മാണ് ചിലവുമായാണ് 'സ്ഫടികം' ഫോര്‍ കെ പതിപ്പ് എത്തുന്നത്.പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും ഫോര്‍ കെ അറ്റ്മോസ് മിക്സിലാണ് 'സ്ഫടികം' റിലീസ് ചെയുന്നത്. ചെന്നൈയില്‍ പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വച്ചാണ് റീ മാസ്റ്ററിങ് പൂര്‍ത്തിയായത്. ദേശീയ പുരസ്‌കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനാണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.