യുകെ സന്ദര്‍ശനത്തിന് എത്തിയ സിനിമാ താരം മമ്മൂട്ടിയും പ്രമുഖ വ്യവസായി യൂസഫ് അലിയും ലണ്ടനിലെ പ്രശസ്തമായ ന്യൂ ബോണ്ട് സ്ട്രീറ്റില്‍ വെച്ച് കണ്ടുമുട്ടിയ വീഡിയോയും ചിത്രങ്ങളും ഒപ്പം മഞ്ജു, കുഞ്ചാക്കോ പിഷാരടി എന്നിവര്‍ കെന്റ് ലാവേന്‍ഡര്‍ തോട്ടത്തില്‍ നിന്നുള്ള ചിത്രങ്ങളുമൊക്കെ സോഷ്യല്‍മീഡിയയില്‍ നിറയുമ്പോള്‍ മോഹന്‍ലാലും ലണ്ടനിലെത്തിയ വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
വിംമ്പിള്‍ഡണ്‍ ടെന്നിസ് മത്സരം കാണാന്‍ എത്തിയ വിവരം നടന്‍ തന്നെ തന്റെ സോഷ്യല്‍മീഡിയ പേജില്‍ പങ്ക് വച്ചു. ഇന്നലെയായിരുന്നു ആള്‍ ഇംഗ്‌ളണ്ട് ക്‌ളബിന്റെ റോയല്‍ ബോക്‌സില്‍ കളി വീക്ഷിക്കാന്‍ മോഹന്‍ലാലിന് ക്ഷണം ലഭിച്ചത്.ഡിസ്‌നി സ്റ്റാര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രസിഡന്റായ കെ മാധവനൊപ്പാണ് മോഹന്‍ലാല്‍ വിംബിള്‍ഡണ്‍ ടെന്നീസ് പോരാട്ടം കാണാന്‍ പോയത്. ടൂര്‍ണമെന്റിന്റെ വനിത സിംഗിള്‍സിലെ സെമി ഫൈനല്‍ പോരാട്ടം കാണാനാണ് മലയാളത്തിന് സൂപ്പര്‍ താരം പോയത്
മോഹന്‍ലാലും ഭാര്യ സുചിത്ര മോഹന്‍ലാലും കഴിഞ്ഞ ദിവസമാണ് ലണ്ടനില്‍ എത്തിയത്.അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ ഇരുവരും സിംഗപ്പൂരില്‍ കുടുംബസുഹൃത്തുക്കളെ സന്ദര്‍ശിച്ചിരുന്നു.മോഹന്‍ലാല്‍ ഉടന്‍ തന്നെ പാരീസിലേക്ക് പോകുമെന്നാണ് ലഭ്യമാകുന്ന വിവരം.
ലണ്ടനിലെ ഒക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റില്‍ വെച്ച് ചില മലയാളികള്‍ പകര്‍ത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.്‌സ്വകാര്യ സന്ദര്‍ശനത്തിനായാണ് മോഹന്‍ലാല്‍ ലണ്ടനില്‍ എത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. ചിത്രത്തില്‍ സൂരാജ് വെഞ്ഞാറമൂട് ഉള്‍പ്പടെയുള്ളവരും ഉണ്ട്.
ക്രിക്കറ്റിനോടെന്നപോലെ ടെന്നിസും ബാഡ്മിന്റനും മോഹന്‍ലാലിന് ഇഷ്ടപ്പെട്ട കായിക വിനോദമാണ്. രാജാവിന്റെ മകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ടെന്നിസ് കളിക്കുന്ന മോഹന്‍ലാലിന്റെ രംഗങ്ങളുണ്ട്.ഏറ്റവും ഒടുവില്‍ നടന്ന ലോകകപ്പ് ഫുട്ബാള്‍ മത്സരം വീക്ഷിക്കാന്‍ ഖത്തറില്‍ മോഹന്‍ലാല്‍ പോയിരുന്നു.