ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്... സിനിമാ സ്വപ്നങ്ങള്‍ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്... ഈ സൗഹൃദത്തില്‍ നിന്നാണ്; പ്രിയദര്‍ശനുമൊത്തുള്ള ആദ്യകാല ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍ കുറിച്ചതിങ്ങനെ

Malayalilife
topbanner
 ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്... സിനിമാ സ്വപ്നങ്ങള്‍ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്... ഈ സൗഹൃദത്തില്‍ നിന്നാണ്; പ്രിയദര്‍ശനുമൊത്തുള്ള ആദ്യകാല ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍ കുറിച്ചതിങ്ങനെ

ര്‍ഷങ്ങളുടെ പഴക്കമുണ്ട് മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദത്തിന്. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നതിനും ഏറെ മുന്‍പ് തുടങ്ങിയ ആ സൗഹൃദം ഇന്നും തുടരുകയാണ്.'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' എന്ന തങ്ങളുടെ പുതിയ സിനിമ സൂചിപ്പിച്ച് മോഹന്‍ലാല്‍ എഴുതിയ കുറിപ്പും ഒപ്പം പങ്ക് വച്ച ചിത്രവും ഇപ്പോള്‍ സോഷ്യല്‍മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു.ഇരുവരും ഒന്നിച്ചുള്ള ഒരു ആദ്യകാല ചിത്രം അദ്ദേഹം ഫേസ്ബുക്കിലും ട്വിറ്ററിലും നടന്‍ പങ്കുവച്ചു.

ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണെന്നും സിനിമാ സ്വപ്നങ്ങള്‍ കണ്ടതും പല കഥാപാത്രങ്ങള്‍ ജനിച്ചതും ഈ സൗഹൃദത്തില്‍ നിന്നാണെന്നും അദ്ദേഹം കുറിച്ചു. ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം. അതില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവും അഭിനയിക്കുന്നുണ്ട്.

ഇരുവരും ഒന്നിച്ച് ആദ്യമായി പ്രവര്‍ത്തിച്ചത് 1979-ല്‍ പുറത്തിറങ്ങിയ തിരനോട്ടമാണ്. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും ആദ്യ സിനിമ കൂടിയാണിത്. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം, താളവട്ടം, കിലുക്കം, വെള്ളാനകളുടെ നാട്, മിന്നാരം, വന്ദനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചന്ദ്രലേഖ, തേന്‍മാവിന്‍ കൊമ്പത്ത്, അഭിമന്യു, കാലാപാനി എന്നിവയെല്ലാം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളാണ്.

mohanlal priyadarshan old pic viral on social media

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES