സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി  കഴിഞ്ഞു അയോധ്യ;  രാമക്ഷേത്രത്തില്‍ നിന്നുള്ള അക്ഷതം ഏറ്റുവാങ്ങി മോഹന്‍ലാലും             

Malayalilife
topbanner
സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി  കഴിഞ്ഞു അയോധ്യ;  രാമക്ഷേത്രത്തില്‍ നിന്നുള്ള അക്ഷതം ഏറ്റുവാങ്ങി മോഹന്‍ലാലും              

യോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടന്‍ മോഹന്‍ലാല്‍. ആര്‍.എസ്.എസ് പ്രാന്തപ്രചാരകന്‍ എസ് സുദര്‍ശനില്‍ നിന്നാണ് മോഹന്‍ലാല്‍ അക്ഷതം  ഏറ്റുവാങ്ങിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് മോഹന്‍ലാല്‍ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

'സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി കഴിഞ്ഞു അയോധ്യ. ശ്രീരാമചന്ദ്രനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്റെ പ്രിയനടന്‍ ശ്രീ. മോഹന്‍ലാല്‍ സംഘത്തിന്റെ പ്രാന്തപ്രചാരകന്‍ സുദര്‍ശന്‍ജിയില്‍ നിന്ന് അക്ഷതം ഏറ്റുവാങ്ങി', ചിത്രം പങ്കുവച്ച് കെ. സുരേന്ദ്രന്‍ കുറിച്ചു.
 

Read more topics: # മോഹന്‍ലാല്‍
mohanlal Received akshatham

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES